മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിൻെറ കമ്പനിയായ എക്സലോജിക് സൊല്യൂഷൻസുമായി സിഎംആർഎൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് പരാതി
മാസപ്പടി കേസിൽ സിഎംആർഎല്ലിന്  തിരിച്ചടി; ഇഡി അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി
Published on
Updated on

കൊച്ചി;സിഎംആർഎൽ -എക്സാലോകിജ് കമ്പനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ച നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ എസ്എൻ ശശിധരൻ കർത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെഎസ് സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള, എന്നിവരാണ് മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇഡി നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

മാസപ്പടി കേസിൽ സിഎംആർഎല്ലിന്  തിരിച്ചടി; ഇഡി അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിക്ക് സ്റ്റേ

ഇഡി നൽകിയ സമൻസ് റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ ആരോപണങ്ങളിൽ സിഎംആർഎൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ഇ ഡിയുടെ നിലപാട്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിൻെറ കമ്പനിയായ എക്സലോജിക് സൊല്യൂഷൻസുമായി സിഎംആർഎൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് പരാതി.

News Malayalam 24x7
newsmalayalam.com