ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് കോൺഗ്രസ് കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

അതിജീവിത നേരിട്ട് കോടതിയിലെത്തി ദുരനുഭവം വിസ്തരിച്ചിരുന്നു
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട്  കോൺഗ്രസ് കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Published on
Updated on

കൊച്ചി: പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ദളിത് യുവതിയെ പീഡിപ്പെച്ചെന്ന് കേസിലാണ് കോടതി നടപടി.പീഡനം, എസ്‍സി-എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട്  കോൺഗ്രസ് കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
പുത്തുമല കാട്ടാന ആക്രമണം; പ്രതിഷേധവുമായി നാട്ടുകാർ, റിപ്പോർട്ട് തേടി മന്ത്രി, കൊല്ലപ്പെട്ട ജെസിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറും

ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന് ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭ് മുൻകൂർ ജാമ്യം തേടിയത്. അതിജീവിത നേരിട്ട് കോടതിയിലെത്തി ദുരനുഭവം വിസ്തരിച്ചിരുന്നു. പ്രശോഭ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി നേരത്തേ തള്ളിയിരുന്നു.

News Malayalam 24x7
newsmalayalam.com