പിണറായിക്ക് ആശ്വാസം; വിജിലന്‍സ് അന്വേഷണം മരവിപ്പിച്ച് ഹൈക്കോടതി

പിണറായിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്
പിണറായിക്ക് ആശ്വാസം; വിജിലന്‍സ് അന്വേഷണം മരവിപ്പിച്ച് ഹൈക്കോടതി
Published on: 
Updated on: 

കൊച്ചി: സിഎംആര്‍എല്‍ - എക്‌സാലോജിക് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന് ആശ്വാസം. സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പിണറായി വിജയന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു.

വിജിലന്‍സിനും ഇഡിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. എഫ്ഐആറില്‍ തുടര്‍നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. ചൂടേറിയ വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. ഈ ഉത്തരവോടു കൂടി വിജിലന്‍സിനു പുറമെ സാങ്കേതികമായി ഇ.ഡിക്കും അന്വേഷണം നടത്താന്‍ കഴിയില്ല.

പിണറായിക്ക് ആശ്വാസം; വിജിലന്‍സ് അന്വേഷണം മരവിപ്പിച്ച് ഹൈക്കോടതി
'ആർസി ഓണറായ ജഡ്ജിയെ സസ്പെൻഡ് ചെയ്യണം'; പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരുന്ന് ജയപാലകൃഷ്ണന്റെ മക്കൾ

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് അപ്പീലുകള്‍ പരിഗണിച്ചത്. വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. പുറമെയാണ് ഹൈക്കോടതിയില്‍ നിന്നു കൂടി തിരിച്ചടിയുണ്ടായത്. മുന്‍പ് അപ്പീല്‍ നല്‍കാന്‍ വിസമ്മതിച്ച ബെഞ്ചാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം അപ്പീല്‍ പരിഗണിച്ചത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സര്‍ക്കാരിനെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചത് വലിയ വാര്‍ത്തയായിരുന്നു.

News Malayalam 24x7
newsmalayalam.com