'തീരത്ത് ഇനി വറുതിക്കാലം'; സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം

ട്രോളിങ് നടപ്പാക്കുന്നതിനായുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായി എന്ന് അധികൃതർ അറിയിച്ചു.
'തീരത്ത് ഇനി വറുതിക്കാലം';
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതല്‍ ജൂലൈ 31വരെ ട്രോളിങ് നിരോധനം. നിരോധനത്തിൻ്റെ ഭാഗമായി ആഴക്കടല്‍ മീന്‍പിടുത്തം പൂര്‍ണമായി സ്തംഭിക്കും. യന്ത്രവൽകൃത ബോട്ടുകൾ ഇനിയുള്ള 52 ദിവസം മത്സ്യബന്ധനം നടത്തില്ല. ട്രോളിങ് നടപ്പാക്കുന്നതിനായുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായി എന്ന് അധികൃതർ അറിയിച്ചു.

'തീരത്ത് ഇനി വറുതിക്കാലം';
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം
ഷിഗെല്ല ബാധിതരുടെ എണ്ണം: മന്ത്രിയുടെയും ഡിഎംഒയുടെയും കണക്കുകളിൽ വൈരുധ്യം

ഇതര സംസ്ഥാന ബോട്ടുകൾ തീരം വിട്ട് പോകാൻ നിർദേശം നൽകി. പരമ്പരാഗത മത്സ്യബന്ധനത്തിന് മാത്രമാണ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുള്ളത്. ട്രോളിങ് നിരോധന കാലയളവിൽ തൊഴിലാളികൾക്കായി അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ കൃത്യസമയത്ത് നൽകുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. തീരദേശ പൊലീസിന് പുറമേ മറൈൻ എൻഫോസ്മെൻ്റും കടലിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com