സംസ്ഥാനത്ത് മദ്യവില കുറഞ്ഞു; ജനപ്രിയ ബ്രാൻഡുകൾക്ക് കുറഞ്ഞത് 20 മുതൽ 50 രൂപ വരെ

ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മങ്ക്, ലേമൗണ്ട് ഉൾപ്പടെയുള്ള ജനകീയ ബ്രാൻഡുകൾക്ക് 500 മില്ലിക്ക് പത്ത് രൂപ വീതമാണ് കുറഞ്ഞത്.
സംസ്ഥാനത്ത് മദ്യവില കുറഞ്ഞു; ജനപ്രിയ ബ്രാൻഡുകൾക്ക് കുറഞ്ഞത് 20 മുതൽ 50 രൂപ വരെ
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് നൂറോളം മദ്യ ബ്രാന്‍ഡുകൾക്ക് വില കുറഞ്ഞു. ബെവ്‌കോ ഇന്ന് മുതല്‍ വില പരിഷ്‌കരണം നടപ്പാക്കിയതോടെയാണ് ഓള്‍ഡ് പോര്‍ട്ട് റം ഉള്‍പ്പെടെ നൂറിലധികം ബ്രാന്‍ഡുകളുടെ വില കുറഞ്ഞത്. ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മങ്ക്, ലേമൗണ്ട് ഉൾപ്പടെയുള്ള ജനകീയ ബ്രാൻഡുകൾക്ക് 500 മില്ലിക്ക് പത്ത് രൂപ വീതമാണ് കുറഞ്ഞത്.

ചില ബ്രാൻഡുകളുടെ മദ്യത്തിന് ലിറ്ററിന് 20 രൂപ കുറഞ്ഞിട്ടുണ്ട്. അതേസമയം, മറ്റു ചില ചില ബ്രാൻഡുകൾക്ക് 30 മുതൽ 50 രൂപ വരെയും വില കുറഞ്ഞിട്ടുണ്ട്. ബീവറേജ് കോർപ്പറേഷൻ നിർദേശം ഇന്ന് ഷോപ്പുകളിൽ എത്തിയിരുന്നു. ഇതോടെ വിലക്കുറവ് സോഫ്റ്റ്‌വെയറിലും രേഖപ്പെടുത്തി. മദ്യക്കമ്പനികളുടെ നിർദേശപ്രകാരമാണ് വില കുറച്ചതെന്ന് ബീവറേജസ് കോർപ്പറേഷൻ അറിയിച്ചു.

സംസ്ഥാനത്ത് മദ്യവില കുറഞ്ഞു; ജനപ്രിയ ബ്രാൻഡുകൾക്ക് കുറഞ്ഞത് 20 മുതൽ 50 രൂപ വരെ
പശ്ചിമേഷ്യൻ സംഘർഷം ദശാബ്ദത്തിലെ ഏറ്റവും വലിയ പ്രതിസന്ധി, ഊർജ ഉപയോഗത്തിൽ ജാഗ്രത വേണം: പ്രധാനമന്ത്രി
News Malayalam 24x7
newsmalayalam.com