പ്ലസ് ടു പരീക്ഷാഫലം ഇന്ന്; മാർക്കറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കാം..

നാലര ലക്ഷത്തിലധികം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്
പ്ലസ് ടു പരീക്ഷാഫലം ഇന്ന്; മാർക്കറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കാം..
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം ഇന്നറിയാം. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആണ് വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. 4,52,437വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 6 മുതൽ മാർച്ച് 28 വരെയാണ് ഈ വർഷത്തെ പ്ലസ് ടു പരീക്ഷകൾ നടന്നത്.

പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ പരീക്ഷാഫലവും ഇന്ന് പ്രസിദ്ധീകരിക്കും. അടുത്തമാസം മുതൽ സേ പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും. നേരത്തെ മെയ് 22 ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച പരീക്ഷാഫലമാണ് സാങ്കേതിക തടസങ്ങൾ മൂലം മാറ്റിവച്ചത്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പരീക്ഷാഫല പ്രഖ്യാപനം കൂടിയാണിത്. ജൂൺ പത്തിന് ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; മാർക്കറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കാം..
പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്; ആദ്യ കൂടിക്കാഴ്ചയിൽ കേളത്തിന്‍റെ വികസനം ചർച്ചയായേക്കും

പ്ലസ് ടു ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കാം

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

examresults.kerala.gov.in.

News Malayalam 24x7
newsmalayalam.com