നാളെ മുതല്‍ ഇരുട്ടിലാണോ; കേരളം വീണ്ടും പവര്‍കട്ടിലേക്ക്?

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതിക്ക് റെഗുലേറ്ററി കമ്മീഷനും സര്‍ക്കാരും അനുമതി നിഷേധിച്ചതോടെ പ്രതീക്ഷിക്കുമെന്ന് ലഭിച്ച 1280 മെഗാവാട്ട് വൈദ്യുതിയും മുടങ്ങി
നാളെ മുതല്‍ ഇരുട്ടിലാണോ; കേരളം വീണ്ടും പവര്‍കട്ടിലേക്ക്?
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പവര്‍ കട്ട് ഉണ്ടാകുമെന്ന സൂചന നല്‍കി കെഎസ്ഇബി. പീക്ക് സമയങ്ങളില്‍ 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതുവരെയും ഫലം കാണാതാത്താതാണ് പവര്‍ കട്ടിലേക്ക് നയിക്കുന്നത്.

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതിക്ക് റെഗുലേറ്ററി കമ്മീഷനും സര്‍ക്കാരും അനുമതി നിഷേധിച്ചതോടെ പ്രതീക്ഷിക്കുമെന്ന് ലഭിച്ച 1280 മെഗാവാട്ട് വൈദ്യുതിയും മുടങ്ങി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനായി കെഎസ്ഇബി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതും ഫലം കണ്ടിട്ടില്ല.

നാളെ മുതല്‍ ഇരുട്ടിലാണോ; കേരളം വീണ്ടും പവര്‍കട്ടിലേക്ക്?
ഇനിയും ഇരുട്ട് തന്നെ...! പ്രതിസന്ധി പരിഹരിക്കാൻ മറ്റ് ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

നാളെ മുതല്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് കടക്കുമ്പോള്‍ തത്സമയ വിപണിയില്‍ നിന്നും മതിയായ അളവില്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ മലയാളികള്‍ ഇരുട്ടിലാകും. അതേസമയം നിലവിലെ പ്രതിസന്ധി സംബന്ധിച്ച് നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചതണെന്നും സര്‍ക്കാരിന്റെ അലംഭാവമാണ് പവര്‍ കട്ടിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നുമാണ് കെഎസ്ഇബിയുടെ വാദം. ഇതിനിടെ സ്വകാര്യ ഏജന്‍സികളില്‍ നിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളും ഒരു വശത്തു ആരംഭിച്ചതായാണ് സൂചന.

നാളെ മുതല്‍ ഇരുട്ടിലാണോ; കേരളം വീണ്ടും പവര്‍കട്ടിലേക്ക്?
ഹിമാചലില്‍ നിന്ന് കറന്റ് കിട്ടില്ല; കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക്

കേരളത്തിന് രാത്രി കാലങ്ങളില്‍ 1280 മെഗാവാട്ട് വരെ 14.50 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു ഹിമാചല്‍ അറിയിച്ചിരുന്നത്. എന്നാല്‍, കേരളത്തിന്റെ തീരുമാനം വൈകിയതിനാല്‍ ഹിമാചല്‍ പിന്മാറി. രാജസ്ഥാനുമായി 15.50 രൂപയ്ക്ക് കരാര്‍ ഉറപ്പിക്കുകയും ചെയ്തു.