"പിഴവ് സാങ്കേതികം മാത്രം"; പരീക്ഷാ ക്രമക്കേടില്‍ ഹൈക്കോടതിയില്‍ ഒഴിവുകഴിവ് പറഞ്ഞ് പിഎസ്‌സി

ഒറ്റപ്പിഴവെന്ന് പിഎസ്‌സി; ആവർത്തിച്ചുള്ള പിഴവുകളെന്ന് ഹൈക്കോടതി! ആസൂത്രണ ബോർഡ് പരീക്ഷയിൽ വീണ്ടും വിമർശനം
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വിശദീകരണം നൽകുന്ന കേരള പി.എസ്.സി
Kerala PSC Planning Board Exam Irregularity
Published on: 
Updated on: 

കൊച്ചി: ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ ഹൈക്കോടതിയില്‍ ഒഴിവുകഴിവ് പറഞ്ഞ് പിഎസ് ഇ. പരീക്ഷ മൂല്യനിര്‍ണയത്തിലെ വീഴ്ചയെ ഹൈക്കോടതിയില്‍ ന്യായീകരിക്കുകയായിരുന്നു പിഎസ്‌സി.

മൂല്യനിര്‍ണയത്തിലെ പിഴവ് സാങ്കേതികം മാത്രമാണെന്നാണ് ന്യായീകരണം. ഉദ്യോഗാര്‍ത്ഥി പിഴവ് ചൂണ്ടിക്കാട്ടിയതിനു പിന്നാലെ നടപടിയെടുത്തു. പുനര്‍മൂല്യനിര്‍ണയം നടത്തി ചുരുക്കപ്പട്ടിക പുനഃപ്രസിദ്ധീകരിച്ചുവെന്നും പിഎസ്‌സി കോടതിയിൽ വാദിച്ചു.

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വിശദീകരണം നൽകുന്ന കേരള പി.എസ്.സി
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്‌പോര്‍ട്‌സ് വിവാദം; അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം

ഒരൊറ്റ പിഴവ് മാത്രമേയുള്ളോ എന്ന കോടതിയുടെ ചോദ്യത്തിന് ഒറ്റപ്പിഴവ് മാത്രമാണ് സംഭവിച്ചതെന്നായിരുന്നു പിഎസ്‌സിയുടെ മറുപടി. എന്നാല്‍, ആവര്‍ത്തിച്ചുള്ള പിഴവ് കേള്‍ക്കുന്നുണ്ടല്ലോയെന്ന് കോടതി വിമര്‍ശിച്ചു.