പിഎസ്‌സി ചെയര്‍മാനെ പ്രതി ചേർത്തു; നടപടി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടില്‍

അധികാര ദുര്‍വിനിയോഗം നടത്തി യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കി, പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയെന്നും എഫ്‌ഐആറില്‍
പിഎസ്‌സി ചെയര്‍മാനെ പ്രതി ചേർത്തു; നടപടി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടില്‍
Published on: 
Updated on: 

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ പ്രതി ചേര്‍ത്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടിലാണ് നടപടി. ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കി അന്യായ നേട്ടം ഉണ്ടാക്കി എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.

അധികാര ദുര്‍വിനിയോഗം നടത്തി യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കി, പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

പിഎസ്‌സി ചെയര്‍മാനെ പ്രതി ചേർത്തു; നടപടി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടില്‍
IMPACT | പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റില്‍ കേസെടുത്തു

എന്നാൽ, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടില്‍ എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ ബൈജു ആരോപണങ്ങള്‍ നിഷേധിച്ചു. റാങ്ക് ലിസ്റ്റില്‍ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയത് ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണെന്നാണ് എം.ആര്‍. ബൈജു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

പിഎസ്‌സി ചെയര്‍മാനെ പ്രതി ചേർത്തു; നടപടി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടില്‍
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരി പിടിയിൽ

അപേക്ഷകരില്‍ ഭൂരിഭാഗവും കുഫോസില്‍ നിന്നുള്ളവരായതിനാലാണ് പട്ടികയില്‍ അവര്‍ കൂടുതലായി ഉള്‍പ്പെട്ടത്. ഫിഷറീസ് സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് യോഗ്യതയായി പരിഗണിച്ചത്. ചോദ്യം തയ്യാറാക്കിയതും ചോദ്യ കര്‍ത്താക്കളെ നിശ്ചയിച്ചതും താനല്ല.

പിഎസ്‌സി തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയ നിഴലിലാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം.