ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്; പുനർ മൂല്യനിർണയം ആരംഭിച്ച് പിഎസ്‌സി

മൂല്യനിർണയം പൂർത്തിയാകുന്നതോടെ പുതിയ റാങ്ക് ലിസ്റ്റ് വരും
ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്; പുനർ മൂല്യനിർണയം ആരംഭിച്ച് പിഎസ്‌സി
Published on
Updated on

തിരുവനന്തപുരം: ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ തുടർ നടപടികളുമായി പിഎസ്‌സി . മൂന്ന് ചീഫ് തസ്തികകളിലേക്ക് പൊതുപരീക്ഷ എഴുതിയ 228 ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം ആരംഭിച്ചു.

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്; പുനർ മൂല്യനിർണയം ആരംഭിച്ച് പിഎസ്‌സി
ഇടമലക്കുടിയിലെ തീരാദുരിതം; മഞ്ചൽകെട്ടി കിടത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു

9 മുതൽ 18 വരെയുള്ള ചോദ്യങ്ങളിലെ 58 മാർക്കിനുള്ള ഉത്തരങ്ങളാണ് അധ്യാപകരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. ഓൺ സ്ക്രീൻ മാർക്കിങ് വഴിയുള്ള മൂല്യനിർണയത്തിന് ഉപയോഗിച്ചിരുന്ന സർവർ, ക്രൈംബ്രാഞ്ചിന്റെ പരിശോധനയിലായതിനാൽ , പുതിയ സർവർ വഴിയാണ് ഉത്തരങ്ങൾ പരിശോധിക്കുന്നത്. മൂല്യനിർണയം പൂർത്തിയാകുന്നതോടെ പുതിയ റാങ്ക് ലിസ്റ്റ് വരും.

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്; പുനർ മൂല്യനിർണയം ആരംഭിച്ച് പിഎസ്‌സി
പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനവുമായി സർക്കാർ; കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കും

ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാനിങ് കോർഡിനേഷൻ എന്നീ തസ്തികകളിലേക്കാണ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടി വരിക . നേരത്തെ, പൊതുപരീക്ഷയിലെ 100 മാർക്കിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കള്‍ക്ക് PSC നിയമനം നൽകിയത് എന്ന് ആരോപണമുയര്‍ന്നിരുന്നു.

News Malayalam 24x7
newsmalayalam.com