ദേശീയ പണിമുടക്ക് നേരിടാൻ കെഎസ്ആർടിസി; സർവീസുകള്‍ സാധാരണ പോലെ തുടരാന്‍ നിർദേശം

കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടറാണ് നിർദേശം നൽകിയത്
കെ.ബി. ഗണേഷ് കുമാർ
കെ.ബി. ഗണേഷ് കുമാർSource: Facebook/ K B Ganesh Kumar
Published on

സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് നേരിടാൻ കെഎസ്ആർടിസി. എല്ലാ സർവീസുകളും സാധാരണ പോലെ പ്രവർത്തിക്കണം എന്നാണ് നിർദേശം. ദീർഘദൂര, അന്തർസംസ്ഥാന സർവീസുകളും പ്രവർത്തിക്കണമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് സഹായം തേടാനുമാണ് ഉത്തരവ്. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടറാണ് നിർദേശം നൽകിയത്.

ദേശീയ പണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞിരുന്നു. പണിമുടക്കിൽ പങ്കെടുക്കാൻ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നും കെഎസ്ആർടിസി ജീവനക്കാർ നിലവിൽ സന്തുഷ്ടരാണെന്നുമായിരുന്നു മന്ത്രിയുടെ വാദം . മന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഐഎമ്മും ട്രേഡ് യൂണിയനുകളും രംഗത്തെത്തി. എല്ലാ തൊഴിലാളികളും പണിമുടക്കണമെന്നാണ് പാർട്ടി നിലപാടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.

കെ.ബി. ഗണേഷ് കുമാർ
നാളെ കെഎസ്‍ആര്‍ടിസി ഉണ്ടാകുമോ? സര്‍വീസ് നടത്തുമെന്ന് മന്ത്രി; ബസ് നാളെ തെരുവിലിറക്കില്ലെന്ന് സിഐടിയു

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, പണിമുടക്കിൽ പങ്കെടുക്കുമെന്ന് കാണിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ സിഎംഡിക്ക് നോട്ടീസും നൽകി. കെഎസ്ആർടിസി സർവീസ് നാളെ സ്തംഭിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും വ്യക്തമാക്കി. തുടർന്നാണ് സർവീസ് സാധാരണ പോലെ നടക്കണമെന്ന കെഎസ്ആർടിസുടെ നിർദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com