central Government Job, Muslim representation
പ്രതീകാത്മ ചിത്രംSource: Freepik

കേന്ദ്ര സർക്കാർ സർവീസിൽ മുസ്ലിം പ്രാതിനിധ്യം തീരെ കുറവ്, ഏറെയും ഹിന്ദു മുന്നാക്ക വിഭാഗങ്ങൾ; ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം

ആരോഗ്യ സംരക്ഷണത്തിനും കല്യാണങ്ങൾക്കുമായാണ് മലയാളി പണം ഏറെയും ചെലവഴിക്കുന്നത് എന്നും കണ്ടെത്തലുണ്ട്
Published on

തിരുവനന്തപുരം: കേന്ദ്രസർക്കാർ സർവീസിൽ മുസ്ലിം പ്രാതിനിധ്യം തീരെയില്ലെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം. സർക്കാർ സർവീസിൽ ഹിന്ദു മുന്നാക്ക വിഭാഗങ്ങളാണ് ഏറെയെന്നും പഠനം പറയുന്നു. ആരോഗ്യ സംരക്ഷണത്തിനും കല്യാണങ്ങൾക്കുമായാണ് മലയാളി പണം ഏറെയും ചെലവഴിക്കുന്നത് എന്നും കണ്ടെത്തലുണ്ട്.

2004 ന് ശേഷം 2019 വരെ നടത്തിയ പഠനങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സർക്കാർ സർവീസിലുള്ള മുസ്ലിം, പിന്നോക്ക വിഭാഗങ്ങളുടെ എണ്ണം പണ്ടുള്ളതിനെ അപേക്ഷിച്ച് കൂടിയെങ്കിലും കാര്യമായ വർധനയില്ലെന്നാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനത്തിൽ പറയുന്നത്. കേന്ദ്ര സൈനിക സേവനത്തിൽ മുസ്ലിം പ്രാതിനിധ്യം തീരെയില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്. സംവരണത്തിന്റെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കാൻ സമയമെടുക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

സ്ത്രീകളുടെ തൊഴിൽ പ്രാതിനിധ്യവും വരുമാനവും ഇപ്പോഴും പുരുഷന്മാരെ അപേക്ഷിച്ച് കുറവാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത് പഠനത്തിൽ പറയുന്നു. കാർഷികമേഖല തന്നെയാണ് ഇപ്പോഴും ഏറ്റവും വലിയ തൊഴിൽദാന മേഖല. പരമ്പരാഗത തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. വിദ്യാഭ്യാസം നേരിടുന്നവരുടെ എണ്ണം കൂടി. തൊഴിലില്ലായ്മയുണ്ടെങ്കിലും കുറവാണ്. ഒരു വിഭാഗത്തിന്റെ കയ്യിൽ കൂടുതൽ വരുമാനവും എത്തുന്നുണ്ട്.

central Government Job, Muslim representation
മഞ്ഞപ്പിത്തപ്പേടിയിൽ കോട്ടയം മുണ്ടക്കയം മേഖല ; പുത്തൻചന്തയിൽ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

മലയാളികൾ കടം വാങ്ങിക്കുന്നത് ചികിത്സയ്ക്കും കല്യാണ ആർഭാടങ്ങൾക്കുമായി ആണെന്നും ശാസ്ത്ര സാഹിത്യപരിഷത് പഠനം പറയുന്നു. പ്രമേഹം രക്താദി സമ്മർദം ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ കൂടി ജീവിതശൈലി രോഗങ്ങളുടെ ചികിത്സാ ചെലവും കൂടിയിട്ടുണ്ട്. കേരളത്തിൽ മധ്യവർഗ്ഗ കുടുംബങ്ങളുടെ ശതമാനം 71 ആയി. അതി ദരിദ്രരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com