ക്രിസ്മസ് അവധി ദിവസങ്ങൾ വർധിക്കും; നിർണായക അറിയിപ്പുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: ക്രിസ്മസ് അവധി പുനഃക്രമീകരിച്ച് സർക്കാർ. സ്കൂൾ അടയ്ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർധ വാർഷിക പരീക്ഷയ്ക്ക് ശേഷം 23നാണ് സ്കൂൾ അടയ്ക്കുക.

അവധിക്ക് ശേഷം സ്കൂൾ തുറക്കുക ജനുവരി 5ന് ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടായിരിക്കുക.

പ്രതീകാത്മക ചിത്രം
മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ്; കിഫ്ബി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷാ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23നാണ് അവസാനിക്കുക.

പ്രതീകാത്മക ചിത്രം
ശബരിമല മണ്ഡല പൂജ; ഡിസംബർ 26, 27 ദിവസങ്ങളിലേക്കുള്ള വെർച്യൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകീട്ട് ആരംഭിക്കും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com