മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ്; കിഫ്ബി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി

ഹര്‍ജിയില്‍ അന്തിമ തീരുമാനമാകും വരെ നോട്ടീസ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് കിഫ്ബിയുടെ ആവശ്യം
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയൽ ചിത്രം
Published on
Updated on

മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ ഇഡി നോട്ടീസ് നല്‍കിയതിനെതിരെ കിഫ്ബി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. ഹര്‍ജിയില്‍ അന്തിമ തീരുമാനമാകും വരെ നോട്ടീസ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം. ഇതുപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍ ശരിയല്ല. ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കകയാണ് ചെയ്തത്. എന്നാല്‍ മസാല ബോണ്ടുവഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്കായി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന് ഇഡി അറിയിച്ചു.

കേരള ഹൈക്കോടതി
രാഹുലിനെതിരായ നിലപാടില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍, പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ല; സണ്ണി ജോസഫിനെ തള്ളി വി.ഡി. സതീശന്‍

ഇതുപയോഗിച്ച് ഭൂമി വാങ്ങിയത് നിയമപരമായി ശരിയല്ല.സര്‍ക്കാരിന്റെ കൈവശമുളള ഭൂമിയിലോ മറ്റേതെങ്കിലും ഫണ്ടുകൊണ്ട് സര്‍ക്കാരിലേക്ക് വന്ന ഭൂമിയിലോ ആയിരുന്നു മസാല ബോണ്ടിലെ പണം വിനിയോഗിക്കേണ്ടിയിരുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം.

കേരള ഹൈക്കോടതി
രാഹുല്‍ ഈശ്വര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com