"കലയ്ക്ക് മതമില്ല"; ശക്തൻ്റെ മണ്ണിൽ ചുവടുവച്ച് അഞ്ജല | VIDEO

മലപ്പുറം മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഞ്ജല.
Nangiarkoothu
Published on
Updated on

തൃശൂർ: കലയ്ക്ക് മതമില്ലെന്ന സത്യം ഊട്ടിയുറപ്പിച്ച് പാലക്കാട്‌ കുമ്പിടി സ്വദേശിയായ അഞ്ജല. കഴിഞ്ഞ ദിവസം കലോത്സവ വേദിയിൽ നടന്ന നങ്ങ്യാർകൂത്ത് മത്സരത്തിലാണ് മുസ്ലീം വിഭാഗത്തിൽ പെട്ട അഞ്ജല മാറ്റുരച്ചത്. കലയ്ക്ക് മതമില്ലെന്നായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകൾ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന കാഴ്ചയ്ക്കാണ് കലോത്സവവേദി സാക്ഷ്യം വഹിച്ചത്.

Nangiarkoothu
'കൂട്ടുകാരിയുടെ അവസരം നഷ്‌ടപ്പെടാതിരിക്കാൻ കഥകളി പഠനം'; കലോത്സവ വേദിയിൽ തിളങ്ങി മാളവികയും ശിവഗംഗയും |VIDEO

മലപ്പുറം മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഞ്ജല. മുസ്ലീം വിഭാഗത്തിൽപ്പെട്ട കുട്ടി നങ്ങ്യാർകൂത്ത് അവതരിപ്പിക്കുന്നതിലെ പ്രതിസന്ധികളെ തരണം ചെയ്ത് ഉമ്മ റഹീനയുടെ കൈപിടിച്ചാണ് അഞ്ജല ശക്തൻ്റെ മണ്ണിൽ എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com