സിൻഡിക്കേറ്റ് അറിയാതെ ഉദ്യോഗസ്ഥ നിയമനം; വിസിയുടെ നേതൃത്വത്തിൽ അഴിമതിക്ക് നീക്കമെന്ന് ആരോപണം

സിൻഡിക്കേറ്റ് അറിയാതെ വനിതാ മേട്രൻമാരുടെ നിയമന അഭിമുഖം നാളെ സർവകലാശാല ആസ്ഥാനത്താണ് നിശ്ചയിച്ചിരിക്കുന്നത്.
Appointment of officials without the knowledge of the syndicate
സിൻഡിക്കേറ്റ് അറിയാതെ ഉദ്യോഗസ്ഥ നിയമനം
Published on
Updated on

തിരുവനന്തപുരം: കേരള സർവകലാശാല വിസിക്കെതിരെ ആരോപണം. സിൻഡിക്കേറ്റ് അറിയാതെ ഉദ്യോഗസ്ഥ നിയമനം നടത്തുന്നുവെന്നാണ് ആരോപണം. വനിതാ മേട്രൻമാരുടെ നിയമന അഭിമുഖം നാളെ സർവകലാശാല ആസ്ഥാനത്ത് നടത്താനാണ് വിസിയുടെ തീരുമാനം.

അതേസമയം അടിയന്തര സാഹചര്യം പരിഗണിച്ചാണ് നടപടിയെന്നാണ് വിസി ഡോ. മോഹനൻ കുന്നുമ്മലിൻ്റെ വിശദീകരണം. വിസിയുടെ നേതൃത്വത്തിൽ അഴിമതിക്കുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നത്.

Appointment of officials without the knowledge of the syndicate
ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കി; അമ്മയും കാമുകനും ചേർന്ന് 15കാരനെ കൊലപ്പെടുത്തി

സർവകലാശാലകളിലോ മറ്റ് സ്ഥാപനങ്ങളിലോ ഭരണസമിതിയായ സിൻഡിക്കേറ്റിൻ്റെ അറിവോ അനുമതിയോ ഇല്ലാതെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഗുരുതരമായ നിയമലംഘനവും ക്രമക്കേടുമാണ്. സർവകലാശാല നിയമങ്ങൾ പ്രകാരം ജീവനക്കാരെ നിയമിക്കാനുള്ള പരമാധികാരം സിൻഡിക്കേറ്റിനാണ്.

നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന് സംശയം തോന്നിയാൽ ക്രമക്കേട് തെളിയിക്കുന്ന രേഖകൾ സഹിതം ഹൈക്കോടതിയെ സമീപിച്ച് നിയമനം റദ്ദാക്കാൻ റിട്ട് ഹർജി ഫയൽ ചെയ്യാം. നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ, മിനിറ്റ്സ് എന്നിവ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് ക്രമക്കേട് പുറത്തുകൊണ്ടുവരാനും സാധിക്കും.

Appointment of officials without the knowledge of the syndicate
നാൽപ്പത് വർഷം മുൻപ് നടന്ന കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി
News Malayalam 24x7
newsmalayalam.com