സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനുട്ട്‌സ് തിരുത്തിയെന്നത് വസ്തുതാവിരുദ്ധം; മറുപടി നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി കേരള വിസി

വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറുടെ ചുമതല നല്‍കാന്‍ സിന്‍ഡിക്കേറ്റിന്റെ അനുമതി ആവശ്യമില്ലെന്നും മോഹനന്‍ കുന്നുമ്മല്‍
സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനുട്ട്‌സ് തിരുത്തിയെന്നത് വസ്തുതാവിരുദ്ധം; മറുപടി നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി കേരള വിസി
Published on

തിരുവനന്തപുരം: സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനുട്ട്‌സ് വി.സി തിരുത്തി എന്ന അംഗങ്ങളുടെ ആരോപണത്തിന് മറുപടി നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേരള സര്‍വകലാശാല വി.സി. മോഹനന്‍ കുന്നുമ്മല്‍. ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്നും ആര്‍. രശ്മിക്ക് രജിസ്ട്രാര്‍ ചുമതല നല്‍കിയത് വഴി അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ചെന്നുമാണ് വിസിയുടെ മറുപടി.

വി.സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറുടെ ചുമതല നല്‍കാന്‍ സിന്‍ഡിക്കേറ്റിന്റെ അനുമതി ആവശ്യമില്ലെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. വിസിക്ക് വേണ്ടി രജിസ്ട്രാര്‍ കത്ത് നല്‍കും.

സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനുട്ട്‌സ് തിരുത്തിയെന്നത് വസ്തുതാവിരുദ്ധം; മറുപടി നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി കേരള വിസി
പാലക്കാട് പുതുനഗരത്ത് സ്ഫോടനത്തിൽ സഹോദരങ്ങൾക്ക് പരിക്കേറ്റ സംഭവം: പൊട്ടിത്തെറിച്ചത് ഗ്യാസ് സിലണ്ടറോ വീട്ടുപകരണങ്ങളോ അല്ലെന്ന് പൊലീസ്

മിനുട്ട്‌സ് വിസി തിരുത്തിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് 18 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി ഒപ്പിട്ടു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മോഹനന്‍ കുന്നുമ്മലിന്റെ നടപടി.

കഴിഞ്ഞ ദിവസം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ രണ്ട് മിനുട്ട്‌സ് വന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു. വിസി ഒപ്പിട്ട മിനുട്ട്‌സും സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനുട്ട്‌സും പരസ്പര വിരുദ്ധമാണെന്നായിരുന്നു ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിച്ചത്.

വിസി ഒപ്പിട്ട മിനുട്ട്‌സില്‍ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് നല്‍കിയത്. സസ്‌പെന്‍ഷനിലായതിനാല്‍ രജിസ്ട്രാര്‍ ചുമതല ആര്‍ രശ്മിക്ക് കൈമാറിയെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്.

എന്നാല്‍ യോഗത്തില്‍ തയ്യാറാക്കിയ മിനുട്ട്‌സില്‍ സസ്‌പെന്‍ഷനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഇത് ചര്‍ച്ച ചെയ്യില്ലെന്നാണ് നല്‍കിയിരിക്കുന്നത്. ഇതോടെയാണ് യോഗത്തില്‍ തയ്യാറാക്കിയ മിനുട്ട്‌സ് വിസി തിരുത്തിയെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടക്കം ആരോപിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com