വലിയങ്ങാടി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 7 ലക്ഷം അനുവദിച്ചു; രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

നിർണായക തീരുമാനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന മന്ത്രിസഭാ യോഗം.
വലിയങ്ങാടി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 7 ലക്ഷം അനുവദിച്ചു; രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ
Published on
Updated on

തിരുവനന്തപുരം: നിർണായക തീരുമാനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന മന്ത്രിസഭാ യോഗം. കോഴിക്കോട് വലിയങ്ങാടിയിൽ സ്ലാബ് തകര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 7 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. പരിക്കേറ്റ0 അബ്ദുല്‍ ജലീലിൻ്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും. മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

വലിയങ്ങാടി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 7 ലക്ഷം അനുവദിച്ചു; രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ
അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി; കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1857 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാൻ തീരുമാനയി. തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ് നൽകും. 2000 രൂപ കർഷക പെൻഷൻ 10115 പേർക്ക് കൂടി അനുവദിക്കും. ഉരുൾദുരന്തം ബാധിച്ച 13 ഉന്നതി കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് മാതൃകയിൽ വീട് നിർമിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com