"ജീവഭയം കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം"; നവംബർ ഒന്നു മുതൽ ജീവൻ രക്ഷാസമരം ആരംഭിക്കുമെന്ന് കെജിഎംഒഎ

ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്നും കെജിഎംഒഎ അറിയിച്ചു
"ജീവഭയം കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം"; നവംബർ ഒന്നു മുതൽ ജീവൻ രക്ഷാസമരം ആരംഭിക്കുമെന്ന് കെജിഎംഒഎ
Published on

കോഴിക്കോട്: സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ നവംബർ ഒന്നു മുതൽ ജീവൻ രക്ഷാ സമരം ആരംഭിക്കുന്നു. താമരശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സമരവുമായി മുന്നോട്ട പോകുന്നത്. സമരത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ നവംബർ ഒന്നു മുതൽ രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളിൽ നിന്നും ആരോഗ്യ പ്രവർത്തകർ വിട്ടുനിൽക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.

"ജീവഭയം കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം"; നവംബർ ഒന്നു മുതൽ ജീവൻ രക്ഷാസമരം ആരംഭിക്കുമെന്ന് കെജിഎംഒഎ
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു; ജേതാക്കളെ നവംബർ 3ന് അറിയാം

തുടർച്ചയായി നൽകപ്പെട്ട ഉറപ്പുകൾ അവഗണിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണ്. നിരന്തരമായി ഉണ്ടാകുന്ന ആശുപത്രി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർഥ്യമായിട്ടില്ല. ഡോ. വന്ദനാ ദാസിൻ്റെ ദാരുണമായ കൊലപാതകത്തെത്തുടർന്നുള്ള പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിൽ പലതും ഇപ്പോഴും നടപ്പിലായിട്ടില്ലെന്നും കെജിഎംഒഎ.

സുശക്തമായ ആശുപത്രി സംരക്ഷണ നിയമം രൂപീകരിച്ചതും കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ മെഡിക്കൽ പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിച്ചതും മാത്രമാണ് നടപ്പിലായവ. എന്നാൽ പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കും എന്ന തീരുമാനവും അതോടൊപ്പം തന്നെ എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവും ആറു മാസം കൂടുമ്പോൾ പ്രധാന ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന പ്രഖ്യാപനവും നാളിതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല. ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭാഗമായിട്ടുള്ള നിർദേശങ്ങൾ പലയിടത്തും യാഥാർഥ്യമായിട്ടില്ലെന്നും കെജിഎംഒഎ കുറ്റപ്പെടുത്തി.

"ജീവഭയം കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം"; നവംബർ ഒന്നു മുതൽ ജീവൻ രക്ഷാസമരം ആരംഭിക്കുമെന്ന് കെജിഎംഒഎ
ശബരിമല സ്വർണക്കൊള്ള: നിർണായക രേഖ കണ്ടെത്തി എസ്ഐടി; ദേവസ്വം ആസ്ഥാനത്ത് നിന്ന് ലഭിച്ചത് 1999ൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മഹസർ

ഇതിന്റെ ഭാഗമായി വിമുക്തഭടന്മാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്നതിനും ആശുപത്രികളിൽ സിസിടിവികൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ടുകൾ വകയിരുത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പലയിടത്തും പരാജയപ്പെടുന്നു. അതോടൊപ്പം സർക്കാർ ആശുപത്രികളിൽ പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങളിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ തിരക്ക് പലപ്പോഴും ആശുപത്രി അക്രമങ്ങളിലേക്ക് വഴിതെളിക്കുന്നു. ഈ പശ്ചാത്തലത്തിൽ പരിമിതമായ സാഹചര്യങ്ങളിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നും മുന്നോട്ട് വച്ച ആവശ്യങ്ങൾ നടപ്പിലാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. താമരശേരി താലൂക്ക് ആശുപത്രിയിൽ ആക്രമണത്തിനിരയായ ഡോ. വിപിന്റെ ചികിത്സാച്ചിലവ് പൂർണമായി ഏറ്റെടുക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. കെജിഎംഒഎയുടെ ആവശ്യങ്ങളിൽ സമയബന്ധിതമായി അനുകൂലതീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങളിൽ നിന്നും വിട്ടു നിന്നു കൊണ്ട് ശക്തമായ പ്രക്ഷോഭത്തിലേക്ക് സംഘടന നീങ്ങുമെന്നും കെജിഎംഒഎ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com