കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; പ്രത്യേക സംഘത്തെ തീരുമാനിച്ചു

സുധാ പിള്ള കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച വിജിലന്‍സ് അന്വേഷണ മേല്‍നോട്ടം നിര്‍വഹിക്കുന്നത് ഐജി തോംസണ്‍ ജോസാണ്
കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; പ്രത്യേക സംഘത്തെ തീരുമാനിച്ചു
Published on: 
Updated on: 

തിരുവനന്തപുരം: കിഫ്ബി ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ തീരുമാനിച്ചു. ഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുക.

സുധാ പിള്ള കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച വിജിലന്‍സ് അന്വേഷണ മേല്‍നോട്ടം നിര്‍വഹിക്കുന്നത് ഐജി തോംസണ്‍ ജോസാണ്. ആദ്യഘട്ടത്തില്‍ കിഫ്ബി നടത്തിയ ഭൂമി ഏറ്റെടുക്കല്‍ വിഷയമാണ് പരിശോധിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; പ്രത്യേക സംഘത്തെ തീരുമാനിച്ചു
"പ്രസവത്തിനായി എത്തിയ യുവതി ഡോക്ടറെ കാത്തിരുന്നത് നാല് മണിക്കൂർ"; അട്ടപ്പാടിയിലെ നവജാത ശിശുവിൻ്റെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം

തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദമായ പരിശോധനയുണ്ടാകും. കണ്ണൂരില്‍ ഭൂമി ഏറ്റെടുത്തതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തള്ളിയിരുന്നു.

കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; പ്രത്യേക സംഘത്തെ തീരുമാനിച്ചു
"കോഴിമുട്ടയും ചെമ്പരത്തിമൊട്ടും"; ആക്ഷേപത്തില്‍ നടപടി ആവശ്യപ്പെട്ട് ശോഭന ജോര്‍ജ്

അതിനിടെ ഊരാളുങ്കലുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ചാണ് കിഫ്ബി അന്വേഷണമെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സൊസൈറ്റി ഭാരവാഹികള്‍ രംഗത്തെത്തി. പ്രവൃത്തികള്‍ സുതാര്യമായിരുന്നെന്നും ഓപ്പണ്‍ ടെന്‍ഡര്‍ വഴി മാത്രമേ പ്രവൃത്തികള്‍ ലഭിച്ചിട്ടുള്ളൂവെന്നും സൊസൈറ്റി വിശദീകരിച്ചു.