കെ.എം. ഷാജി തെരഞ്ഞെടുപ്പ് കളത്തിലേക്ക്; കോഴിക്കോട് സൗത്തിൽ മത്സരിപ്പിക്കാൻ നീക്കം

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുനീർ മത്സരത്തിൽ നിന്നും പിന്മാറിയാൽ സൗത്ത് മണ്ഡലത്തിൽ കെ.എം. ഷാജിക്ക് മത്സരിക്കാനുള്ള സാധ്യത തെളിയും.
കെ.എം. ഷാജി തെരഞ്ഞെടുപ്പ് കളത്തിലേക്ക്; കോഴിക്കോട് സൗത്തിൽ മത്സരിപ്പിക്കാൻ നീക്കം
Published on
Updated on

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ആലോചന. എം.കെ. മുനീർ കൊടുവള്ളിയിൽ മണ്ഡലത്തിൽ നിന്നും സൗത്ത് മണ്ഡലത്തിലേക്ക് മാറുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുനീർ മത്സരത്തിൽ നിന്നും പിന്മാറിയാൽ സൗത്ത് മണ്ഡലത്തിൽ കെ.എം. ഷാജിക്ക് മത്സരിക്കാനുള്ള സാധ്യത തെളിയും. മുനീർ തന്നെ നിലപാട് വ്യക്തമാക്കട്ടെ എന്ന നിലപാടണ് മുസ്ലീം ലീഗിനുള്ളത്.

കെ.എം. ഷാജി തെരഞ്ഞെടുപ്പ് കളത്തിലേക്ക്; കോഴിക്കോട് സൗത്തിൽ മത്സരിപ്പിക്കാൻ നീക്കം
അയോഗ്യത ഇല്ല; കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീം കോടതി

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. അഴീക്കോട് മണ്ഡലത്തിലെ പ്രചാരണത്തിനിടെ മതസ്‌പർധ വളർത്തുന്ന രീതിയിലുള്ള ലഘുലേഖകളും മറ്റും വിതരണം ചെയ്‌ത്‌ വോട്ട്‌ പിടിച്ചെന്നെ ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി. കഴിഞ്ഞ ദിവസമാണ് ഇത് അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഷാജിയുടെ അയോഗ്യത റദ്ദാക്കുകയും, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുമതി നൽകുകയും ചെയ്തത്.

News Malayalam 24x7
newsmalayalam.com