അയോഗ്യത ഇല്ല; കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീം കോടതി

നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
KM Shaji
Published on
Updated on

ഡൽഹി: മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിക്ക് വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ പ്രചാരണത്തിനിടെ മതസ്‌പർധ വളർത്തുന്ന രീതിയിലുള്ള ലഘുലേഖകളും മറ്റും വിതരണം ചെയ്‌ത്‌ വോട്ട്‌ പിടിച്ചെന്നായിരുന്നു കെ.എം. ഷാജിക്കെതിരായ ആരോപണം. ആരോപണം ശരിവച്ചതോടെ ഷാജിയെ ഹൈക്കോടതി ആറ് വർഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു. അന്നത്തെ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന എം.വി. നികേഷ് കുമാറാണ് കെ.എം. ഷാജിക്കെതിരെ പരാതി നൽകിയത്.

KM Shaji
പോണ പോക്കിൽ ബജറ്റ് പ്രഖ്യാപനം നടത്തി; സാമ്പത്തിക ബാധ്യത അധികാരത്തിൽ വരാൻ പോകുന്ന യുഡിഎഫ് സർക്കാരിൻ്റെ തലയിലിട്ടു: വി.ഡി. സതീശൻ

ഹൈക്കോടതി വിധിക്കെതിരെ ഷാജി സുപ്രീം കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് എംഎൽഎയെ നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിച്ചെങ്കിലും, സഭയിൽ വോട്ട് ചെയ്യുന്നതിൽ നിന്നും ശമ്പളമോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സ്വീകരിക്കുന്നതിൽ നിന്നും വിലക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവ്‌ ഭാഗികമായി സ്‌റ്റേ ചെയ്തു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഹർജിക്ക് ഇനി പ്രസക്തിയില്ലെന്ന് കെ.എം. ഷാജിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

KM Shaji
പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; മോഷ്ടിച്ചത് 50 പവൻ സ്വർണാഭരണങ്ങൾ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com