തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എൻ. ശേഷാദ്രിനാഥന്റെ നിയമനത്തിൽ ന്യായീകരണം തുടർന്ന് മന്ത്രി കെ.എം. ഷാജി. ശേഷാദ്രിനാഥനെ വെറുതെ സംഘിയാക്കുകയാണെന്നും അദ്ദേഹത്തിന്റെ സംഘി നിലപാട് എന്താണെന്ന് കാണിച്ച് തരാമോ എന്നും മന്ത്രി കെ.എം. ഷാജി ചോദിച്ചു. വക്കീൽ, ജഡ്ജി എന്നീ പദവിയിരുന്ന വ്യക്തിയാണ് ശേഷാദ്രിനാഥൻ എന്നും കെ.എം. ഷാജി പറഞ്ഞു. തന്നെ തല്ലുകാരൻ എന്ന് വിളിച്ചാലും വർഗീയവാദിയെന്ന് വിളിക്കല്ലേ എന്നും കെ.എം ഷാജിപറഞ്ഞു.
ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയാടെന്ന് നേരത്തെയും ഷാജി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. 2021 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നിര്‍വഹിച്ചിരുന്ന എ. ഷാജഹാന്‍ വിരമിച്ച ഒഴിവിലേക്കാണ് മുന്‍ ജില്ലാ ജഡ്ജി എന്‍. ശേഷാദ്രിനാഥനെ നിയമിച്ചത്. ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിനെ മറികടന്നാണ് ശേഷാദ്രിനാഥന്റെ നിയമനം.
കോണ്‍ഗ്രസ് അനുഭാവികളായ പലരുടെയും പേരുകള്‍ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടാണ് ശേഷാദ്രിനാഥന്‍റെ നിയമനത്തിന് അനുകൂലമായതെന്നാണ് വിവരം. ശേഷാദ്രിനാഥന്‍റെ മുന്‍ എസ്എഫ്ഐ പശ്ചാത്തലം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നായിരുന്നു കെഎം ഷാജിയുടെ നിലപാട്.