'പ്രതികരിച്ച് കൂടുതല്‍ വിവാദം ഉണ്ടാക്കേണ്ട'; കെ.എം. ഷാജിക്ക് ലീഗിന്റെ താക്കീത്‍; നിയമം അറിയില്ലെന്നത് ഒരു ന്യായമല്ലെന്ന് പി. രാജീവ്

പാർട്ടി ഇടപെട്ടതോടെ നേരത്തെ സ്വീകരിച്ച ന്യായീകരണ നിലപാടിൽ നിന്ന് കെ.എം. ഷാജിയും പിന്നോട്ടു പോയി
K.M. Shaji
കെ.എം. ഷാജി
Published on: 
Updated on: 

ആഡംബര കാർ വിവാദത്തിൽ മന്ത്രി കെ.എം. ഷാജിക്ക് മുസ്ലീം ലീഗിന്റെ താക്കീത്. വിഷയത്തിൽ തുടർപ്രതികരണങ്ങൾ നടത്തി, വിവാദം കൂടുതൽ ചർച്ചയാക്കേണ്ടതില്ലെന്നാണ് കർശന നിർദേശം. പാർട്ടി നിർദേശത്തിന് പിന്നാലെ തന്റെ വിചിത്ര നിലപാട് മയപ്പെടുത്തി ഷാജിയും രംഗത്തെത്തി. എന്നാൽ ഷാജിയുടേത് ഗൗരവമായ നിയമലംഘനമാണെന്നും, നിയമം അറിയില്ലെന്നതു ശിക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള ന്യായമല്ലെന്നും സിപിഐഎം നേതാവ് പി. രാജീവ് പറഞ്ഞു.

സർക്കാർ ബോർഡ് വെച്ച് ആഡംബര വാഹനത്തിൽ യാത്ര ചെയ്തതിനെ ചൊല്ലിയുള്ള വിവാദത്തിൽ, സർക്കാർ പ്രതിരോധത്തിലായതോടെയാണ് മന്ത്രി കെ.എം. ഷാജിയെ മുസ്ലീം ലീഗ് നേതൃത്വം താക്കീത് ചെയ്തത്. മാധ്യമങ്ങളോട് അടക്കം കൂടുതൽ പ്രതികരണങ്ങൾ നടത്തി, വിഷയം ഇനി സജീവമാക്കി നിർത്തേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. പാർട്ടി ഇടപെട്ടതോടെ നേരത്തെ സ്വീകരിച്ച ന്യായീകരണ നിലപാടിൽ നിന്ന് കെ.എം. ഷാജിയും പിന്നോട്ടു പോയി. രാജ്യത്തെ ഒരു നിയമവും തെറ്റിച്ചിട്ടില്ല, അങ്ങനെ ചെയ്യില്ല. വേറെ ആരോട് പറഞ്ഞില്ലെങ്കിലും അത് ജനങ്ങളോട് പറയാൻ ബാധ്യതയുണ്ടെന്നും വേങ്ങരയിലെ പൊതുപരിപാടിക്കിടെ ഷാജി വിശദീകരിച്ചു.

എന്നാല്‍, ഷാജി നടത്തിയത് ഗൗരവമായ ചട്ടലംഘനമാണെന്നും, നിയമം അറിയില്ല എന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു പ്രതിരോധമായി കാണാനാകില്ലെന്നും സിപിഐഎം നേതാവും മുൻ നിയമമന്ത്രിയുമായ പി. രാജീവ് പറഞ്ഞു. അതേസമയം, പണ്ട് കാലത്ത് മന്ത്രിമാർ ഉപയോഗിച്ച ആഡംബര കാർ ഒന്നും ഇന്നില്ലെന്നായിരുന്നു മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതികരണം.

K.M. Shaji
"നിർഭയ കേസിന് സമാനം"; ഡൽഹിയിലെ പീഡനക്കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

പൊതുപ്രതികരണങ്ങളില്‍നിന്ന് ഷാജിയെ തടഞ്ഞ് വിവാദം പാർട്ടി തണുപ്പിക്കാനാണ് മുസ്ലീം ലീഗിന്റെ ശ്രമം. മന്ത്രി ഷാജിയും അതിന് വഴങ്ങുന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണങ്ങള്‍. എന്നാല്‍ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ട്ടലംഘനം ചൂണ്ടിക്കാട്ടി വിഷയം സജീവമാക്കി നിർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

News Malayalam 24x7
newsmalayalam.com