"നിർഭയ കേസിന് സമാനം"; ഡൽഹിയിലെ പീഡനക്കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

2012-ലെ നിര്‍ഭയ സംഭവത്തെ വേദനയോടെ അനുസ്മരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.
Supreme Court takes suo motu cognizance of sexual assault cases in Delhi
ഡൽഹിയിലെ പീഡനക്കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
Published on: 
Updated on: 

ഡൽഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത പീഡനക്കേസുകൾ, 2012-ലെ നിര്‍ഭയ സംഭവത്തെ അനുസ്മരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.

ഗ്രേറ്റര്‍ നോയിഡയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഓടുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് 2012-ലെ നിര്‍ഭയ ദുരന്തത്തിന് സമാനമാണെന്ന് ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

Supreme Court takes suo motu cognizance of sexual assault cases in Delhi
റോഡിൻ്റെ വീതി കൂട്ടാൻ പള്ളി പൊളിക്കാൻ നീക്കം; ഉജ്ജയ്നിൽ സംഘർഷം

കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തവും ബാധ്യതയും ഉറപ്പാക്കുകയാണ് അടിയന്തരമായി വേണ്ടതെന്നും കോടതി വ്യക്തമാക്കി. വിഷയം സമഗ്രമായി പരിശോധിക്കാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.

സുരക്ഷ ഉറപ്പാക്കുന്നതില്‍ നിയമപാലകരും ഭരണ സംവിധാനങ്ങളും പരാജയപ്പെട്ടതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. ഭരണപരമായ വീഴ്ചകള്‍ പരിഹരിക്കാന്‍ കൃത്യമായ ആക്ഷന്‍ പ്ലാന്‍ ആവശ്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. തെരുവുകള്‍, പാര്‍ക്കുകള്‍, ബസുകള്‍, മെട്രോ സ്റ്റേഷനുകള്‍, കാല്‍നട മേല്‍പ്പാലങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ വെളിച്ചക്കുറവ്, നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, പട്രോളിംഗിൻ്റെ പോരായ്മ എന്നിവ കാരണം സ്ത്രീകള്‍ക്ക് വലിയ അപകടമേഖലകളായി മാറാന്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Supreme Court takes suo motu cognizance of sexual assault cases in Delhi
തായ്മാമൻ തങ്ക മോതിരം പദ്ധതിക്ക് ഇന്ന് തുടക്കം; ഔദ്യോഗിക ഉദ്ഘാടനം മധുരയിൽ മുഖ്യമന്ത്രി വിജയ് നിർവഹിക്കും
News Malayalam 24x7
newsmalayalam.com