കിഫ്ബി കേരള വികസനത്തിൻ്റെ നട്ടെല്ല്, ഭരണ തുടർച്ച ഉണ്ടായാൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും: കെ.എൻ. ബാലഗോപാൽ

കിഫ്ബിയുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഉണ്ടായിട്ടുണ്ടെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു
കിഫ്ബി കേരള വികസനത്തിൻ്റെ നട്ടെല്ല്, ഭരണ തുടർച്ച ഉണ്ടായാൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും: കെ.എൻ. ബാലഗോപാൽ
Published on

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനത്തിൽ എന്ത് വിവാദം ഉണ്ടായാലും തടസപ്പെടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കിഫ്ബിയുടെ രജത ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബിയുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് ആക്രമണം കേട്ടിട്ടുണ്ട്. പലപ്പോഴും തകർക്കാൻ ശ്രമം നടന്നിട്ടുണ്ട്. കിഫ്ബി കേരള വികസനത്തിന്റെ നട്ടെല്ലാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

95000 കോടി രൂപയുടെ പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാർ വന്നതാണ് പദ്ധതികൾ പൂർത്തീകരിക്കാൻ കാരണം. ഭരണ തുടർച്ച ഉണ്ടായാൽ കിഫ്ബയിലൂടെ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

കിഫ്ബി കേരള വികസനത്തിൻ്റെ നട്ടെല്ല്, ഭരണ തുടർച്ച ഉണ്ടായാൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും: കെ.എൻ. ബാലഗോപാൽ
"കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ നേടിയെടുക്കാൻ കിഫ്ബി സഹായിച്ചു, നവകേരള നിർമിതിയുടെ പ്രധാന പങ്കാളിയായി കിഫ്ബിയെ കൊണ്ടുപോകും"

അതേസമയം, 25 വർഷം പിന്നിടുന്ന കിഫ്ബിയുടെ സിഇഒ ആയിരിക്കാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. കെ.എം. എബ്രഹാം പറഞ്ഞു. 1999ൽ ചെറിയൊരു ആശയമായി രൂപം കൊണ്ട കിഫ്ബി ഇന്ന് കേരളത്തിന്റെ മൂലധന നിക്ഷേപ ഏജൻസിയായി മാറി. പല പ്രതിസന്ധിയും തരണം ചെയ്തു. 2021ൽ കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധിയിൽ കിഫ്ബി ഉൾപ്പെടുത്തിയത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും സിഇഒ കെ.എം. എബ്രഹാം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com