
കൊച്ചി തൈക്കൂടത്ത് മാമോദീസ ചടങ്ങിനിടെ ഏറ്റുമുട്ടിയ ഗുണ്ടകള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ഭായി നസീര്‍,വിനു ജോസഫ്, തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് കേസ്.
ആക്രമണം അഴിച്ച് വിടല്‍, സംഘം ചേരല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. മാമോദിസ ചടങ്ങിനിടെ ഇന്നലെ വിനു ജോസഫ് തമ്മനം ഫൈസലിനേയും കൂട്ടാളികളേയും ആക്രമിച്ചിരുന്നു. ഭായി നസീറിന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളുടെ മാമോദീസ ചടങ്ങ് നടക്കുന്നതിനിടെയാണ് ഗുണ്ടാ സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.