കോട്ടയം: ശാസ്ത്രി റോഡ് ഹോട്ടലിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. ഇവർ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. പ്രണയം വീട്ടുകാർ എതിർത്തെന്നും, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നു എന്നുമാണ് കുറിപ്പിൽ പറയുന്നത്.
ഇന്നലെ വൈകീട്ടാണ് പുതുപ്പള്ളി സ്വദേശി നന്ദകുമാർ (23)ഉം, മര്യാതുരുത്ത് സ്വദേശി അസിയ തസീമും ഹോട്ടലിൽ മുറിയെടുത്തത്. രാത്രിയോടെ ഇരുവരേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പത്തൊമ്പതുകാരിയെ കാണാതായതിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിരുന്നു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)