കുടുംബപ്രശ്നം; സ്ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി

കോട്ടയം മണർക്കാട് സ്വദേശി റജിമോൻ ആണ് മരിച്ചത്
KOttayam death
മരിച്ച റജിമോൻSource: News Malayalam 24x7
Published on

കോട്ടയം: മണർകാട് സ്ഫോടക വസ്തുക്കൾ വയറ്റിൽ കെട്ടിവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (58) ആണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം. കിണർ പണികൾ ചെയ്യുന്ന ആളാണ് റെജിമോൻ.

KOttayam death
മലപ്പുറം വോട്ടറായ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റിന് തൃശൂരിലും വോട്ട്

ചൊവ്വാഴ്ച രാത്രി 11.30ഓെടയാണ് സംഭവം. പറമ്പിൽ നിന്ന് സ്ഫോടന ശബ്ദം കേട്ട ബന്ധുക്കൾ ചെന്നുനോക്കിയപ്പോഴാണ് റജിമോനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കിണർ പണികൾ ചെയ്യുന്ന റജിമോൻ, കിണറ്റിലെ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ വയറ്റിൽ കെട്ടിയാണ് ജീവനൊടുക്കിയത്. കുടുംബപ്രശ്നങ്ങളാവാം മരണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. റജിമോൻ്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com