കോവളം സ്പാ പീഡന കേസ്: വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

നഗരൂർ ഹെൽത്ത് ഇൻസ്പെക്ടറും വെങ്ങാനൂർ സ്വദേശിയുമായ മായയാണ് അറസ്റ്റിലായത്.
കോവളം സ്പാ പീഡന കേസ്: വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Published on: 
Updated on: 

തിരുവനന്തപുരം: കോവളം സ്പാ പീഡന കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരൂർ ഹെൽത്ത് ഇൻസ്പെക്ടറും വെങ്ങാനൂർ സ്വദേശിയുമായ മായയാണ് അറസ്റ്റിലായത്. സ്പാ നടത്തിപ്പിൽ മായ്ക്കും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പായിലെ പടമിടപാടുകളിലും മായ പങ്കാളിയായിട്ടുണ്ട്. 16 കാരിയെ കൊണ്ടുവരുന്നതിൽ ഉൾപ്പെടെ പ്രതിക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.

കോവളം സ്പാ പീഡന കേസ്: വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
ചികിത്സ നിഷേധിച്ചെന്ന ആരോപണം; കോതമംഗലം താലൂക്ക് ആശുപത്രി ഡാറ്റ എൻട്രി ജീവനക്കാരിക്ക് സസ്പെൻഷൻ

കേസിൽ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടപടിക്ക് പിന്നാലെ അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ വി.വി. രാജേഷ് അറിക്കുകയും ചെയ്തിരുന്നു. ഇയാൾ ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നു . ഡ്രീം എന്ന പേരിലുള്ള സ്പാ അനുരൂപിൻ്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

പൂവാർ സ്വദേശിയായ നിഷാന്ത് എന്നയാളെ മുന്നിൽ നിർത്തിയാണ് ഇയാൾ ഈ സ്ഥാപനം നടത്തിയിരുന്നത്. സ്പായിലെ സേവനങ്ങൾക്കായി ഇടപാടുകാർ ക്യൂ.ആർ. കോഡ് വഴി അയച്ചിരുന്ന പണം നേരിട്ട് എത്തിയിരുന്നത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പൊലീസ് സാങ്കേതിക തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നു.

കോവളം സ്പാ പീഡന കേസ്: വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
ചേരാനല്ലൂര്‍ വാഹനാപകട കേസ്; ക്രൈംബ്രാഞ്ച് ചോദ്യമുനയില്‍ ജഡ്‌ജി, രണ്ട് മണിക്കൂർ പിന്നിട്ട് ചോദ്യം ചെയ്യൽ

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന മാതൃസഹോദരിയും ഭര്‍ത്താവും ചേർന്ന് കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടര്‍ന്ന് വിവിധ സ്പാകളിലായി കുട്ടിയെ ജോലിക്ക് നിര്‍ത്തുകയും അവിടെവച്ച് നിരന്തരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു.  ഒരു ദിവസം സ്പായിൽ വച്ച് പതിനഞ്ചോളം പേർ പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നൽകിയിരുന്നു. ക്രൂരമായ ചൂഷണങ്ങള്‍ക്കൊടുവില്‍ സ്പായില്‍ വച്ച് പരിചയപ്പെട്ട ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാകുകയും തുടര്‍ന്ന് ഇയാളോടൊപ്പം ഒളിച്ചോടാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

News Malayalam 24x7
newsmalayalam.com