കുന്നത്തൂരിൽ ആർഎസ്‌പി ലെനിനിസ്റ്റ്; ഇത്തവണയും കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി

ആറാം തവണയാണ് കോവൂർ കുഞ്ഞുമോൻ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്
കോവൂർ കുഞ്ഞുമോൻ
Source: Social Media
Published on
Updated on

കൊല്ലം: കുന്നത്തൂരിൽ സീറ്റ് ആർഎസ്‌പി ലെനിനിസ്റ്റിന് തന്നെ നൽകി സിപിഐഎമ്മിന്റെ അനുനയനീക്കം. ഇത്തവണയും കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥിയാകും. ആറാം വട്ടമാണ് കോവൂർ കുഞ്ഞുമോൻ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. കുന്നത്തൂർ സീറ്റ് സിപിഐഎം ഏറ്റെടുക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എൽഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ സീറ്റ് ആർഎസ്‌പി ലെനിനിസ്റ്റിന് തന്നെ നൽകാൻ ധാരണയായി.

കോവൂർ കുഞ്ഞുമോൻ
"കെ. ബാബു സിപിഐഎം നേതാവ്, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല"; നാളെ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഇ.എന്‍. സുരേഷ് ബാബു

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ തന്നെ സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിരുന്നു. ഇക്കുറി 75 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. 11 ഇടത്ത് ഇടത് സ്വതന്ത്രരും മത്സരിക്കും. ഇതില്‍ 56 സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്നുണ്ട്. പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്നീട് തീരുമാനിക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com