കോഴിക്കോട് ക്ലോക്ക് ടവർ അപകടം; അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ തുടരുന്നു, ട്രെയിനുകൾ വൈകിയോടുന്നു

അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്യും.
waste removal continues
അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ തുടരുന്നു
Published on
Updated on

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ ബാക്കി ഭാഗം പൊളിച്ച് നീക്കാൻ ശ്രമം തുടരുകയാണ്. പൊളിച്ച് മാറ്റൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് നീക്കം.

ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്താൽ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ.

waste removal continues
പാലാ നഗരസഭയിലെ ഭരണ സ്തംഭനം; കോൺഗ്രസ് പ്രതിസന്ധിയിൽ

നിലവിൽ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

waste removal continues
ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും
News Malayalam 24x7
newsmalayalam.com