"ആരോപണം പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച്, തിരുത്തിയില്ലെങ്കില്‍ നടപടി"; കെ.സി. ശോഭിതക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്

കെ.സി. ശോഭിതയോട് കോഴിക്കോട് ജില്ലാ നേതൃത്വം വിശദീകരണം തേടി
"ആരോപണം പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച്, തിരുത്തിയില്ലെങ്കില്‍ നടപടി"; കെ.സി. ശോഭിതക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്
Published on: 
Updated on: 

കോഴിക്കോട്: പാറോപ്പടി വാര്‍ഡില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പി.എം. നിയാസിന്റെ പരാജയവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ കൗണ്‍സിലര്‍ കെ.സി. ശോഭിതയോട് വിശദീകരണം തേടി കോഴിക്കോട് ജില്ലാ നേതൃത്വം.

പരാതി പറയേണ്ടത് ഡിസിസി ഓഫീസിലാണെന്നും തിരുത്തിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ശോഭിതയുടെ ആരോപണമെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. പാറോപ്പടിയിലെ പിഎം നിയാസിന്റെ തോല്‍വിയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ടുമെന്നും അദ്ദേഹം അറിയിച്ചു.

"ആരോപണം പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച്, തിരുത്തിയില്ലെങ്കില്‍ നടപടി"; കെ.സി. ശോഭിതക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്
"കോൺഗ്രസ്‌ അംഗങ്ങൾ ബിജെപിയിലേക്ക് പോയിട്ടില്ല, ഞങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് അവർ"; മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റത്തെ ന്യായീകരിച്ച് റോജി എം. ജോൺ

പാറോപ്പടി വാര്‍ഡിലെ പരാജയത്തില്‍ മാത്രം അന്വേഷണം നടത്തിയ സാഹചര്യം മനസിലാകുന്നില്ലെന്നും പരാജയ കാരണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് ആരോപിച്ച് മുതിര്‍ന്ന കൗണ്‍സിലര്‍ കെ.സി. ശോഭിത രംഗത്തെത്തിയിരുന്നു.

"ആരോപണം പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച്, തിരുത്തിയില്ലെങ്കില്‍ നടപടി"; കെ.സി. ശോഭിതക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്
പാലക്കാട് വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസ്: അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍; പരാതിയുമായി കൂടുതല്‍ കുട്ടികള്‍

ബിസിനസുമായി കഴിയുന്ന ഭര്‍ത്താവിനെ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടും പാറോപ്പടി ഡിവിഷനിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ആയി ചുമതലപ്പെടുത്തി. തോറ്റതിന് ശേഷം അദ്ദേഹത്തെ പഴിചാരാന്‍ ശ്രമം നടക്കുന്നു. താന്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ അവഗണിച്ചാണ് 15 വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്നത്. വനിത എന്ന നിലയില്‍ ലഭിക്കേണ്ടുന്ന ഒരു പരിഗണനയോ അംഗീകാരമോ ചില നേതാക്കള്‍ തരുന്നില്ലെന്നുമായിരുന്നു കെ.സി. ശോഭിതയുടെ വിമര്‍ശനം.

മലാപ്പറമ്പ് ഡിവിഷനില്‍ നിന്നുമാണഅ കെസി ശോഭിത വിജയിച്ചത്. പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനും പുകച്ച് പുറത്ത് ചാടിക്കാനും ഇവര്‍ നടത്തുന്ന ശ്രമം പൊരുതി തോല്‍പ്പിച്ചേ പറ്റൂ എന്നും ശോഭിത പറഞ്ഞിരുന്നു.

Related Stories

ഗ്യാനേഷ് കുമാർ
വി.ഡി. സതീശന്‍, പിണറായി വിജയന്‍
Move to increase toll rates at Paliyekkara, Thrissur
DCC President K. Praveen Kumar responds to Beypore candidate controversy
News Malayalam 24x7
newsmalayalam.com