കോഴിക്കോട്: ഡിസിസി ഓഫീസിന് മുന്നിൽ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എംപിയും എംഎൽഎമാരും മണ്ഡലം നോക്കട്ടെയെന്നും ഫ്ലക്സിൽ.
കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ഈ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. അതിൽ സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയണമെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റിനെയാണ്. എംപിമാരും എംഎൽഎമാരും മണ്ഡലത്തിൽ ശ്രദ്ധിക്കട്ടെ. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതിയെന്നും ഫ്ലക്സിൽ പറയുന്നുണ്ട്.
മന്ത്രിയായതിന് പിന്നാലെ സണ്ണി ജോസഫിന് പാർട്ടിയെ നേരായവിധം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല എന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ, സണ്ണി ജോസഫിനെ മാറ്റുന്നത് സംബന്ധിച്ച് ഇതുവരെയും ഹൈക്കമാൻഡ് തീരുമാനമൊന്നും എടുത്തിട്ടില്ല.