കോഴിക്കോട് കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും കാളികാവിലേക്ക് മടങ്ങുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്
കോഴിക്കോട് കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Published on: 
Updated on: 

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും കാളികാവിലേക്ക് മടങ്ങുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

മലപ്പുറം കാളികാവ് സ്വദേശികളായ 18 പേര്‍ യാത്ര ചെയ്ത ഖലീഫ എന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും കാളികാവിലേക്ക് മടങ്ങുന്നതിനിടെ മേലേ കൂമ്പാറക്കും മരഞ്ചാട്ടിക്കുമിടയിലെ വലിയ വളവില്‍വച്ച് നിയന്ത്രണംവിട്ട ട്രാവലർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കോഴിക്കോട് കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
IMPACT | തെരഞ്ഞെടുപ്പിനായി വാടകയ്‌ക്കെടുത്ത വാഹനങ്ങളുടെ കുടിശ്ശിക ഉടൻ തീർപ്പാക്കും; ഉത്തരവിറക്കി ധനവകുപ്പ്

നാട്ടുകാരും ഫയർ ഫോഴ്‌‌സും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തെത്തുടര്‍ന്ന് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമിത്ഷ് അദാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

News Malayalam 24x7
newsmalayalam.com