ഹോസ്റ്റലിലെ താമസക്കാരായി എലിയും പാമ്പും; തകര്‍ന്ന് വീഴാറായ കെട്ടിടത്തില്‍ കോഴിക്കോട് മെഡി. കോളേജ് വിദ്യാര്‍ഥികള്‍

കോഴിക്കോട് മെഡിക്കൽ കോളജിലെ പഴയ ഹോസ്റ്റലിൽ പാമ്പിന്റെയും എലിയുടെയും ശല്യവും സ്ഥലപരിമിതിയും
കോഴിക്കോട് മെഡിക്കൽ കോളജിലെ പഴയ ഹോസ്റ്റൽ കെട്ടിടം
പുതിയ കെട്ടിടം തുറന്നുനൽകാത്തതിൽ വിദ്യാർഥികളുടെ പ്രതിഷേധം
Published on: 
Updated on: 

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ജീവിതം ദുരിതത്തില്‍. 200ലധികം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പഴയ ഹോസ്റ്റല്‍ കെട്ടിടം ശോചനീയാവസ്ഥയിലാണ്. എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന കെട്ടിടത്തില്‍ പാമ്പിന്റെയും എലിയുടെയും ശല്യവും രൂക്ഷം.

എട്ട് മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത പുതിയ ഹോസ്റ്റല്‍ ഇതുവരെയും തുറന്നുനല്‍കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കടുത്ത പ്രതിസന്ധിയാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിലെ പഴയ ഹോസ്റ്റൽ കെട്ടിടം
"പല്ലിൽ റൂട്ട് കനാൽ ചെയ്യവെ മൂർച്ചയുള്ള ഉപകരണം വയറ്റിലെത്തി"; അരുവിക്കര ശ്രീ ഡെൻ്റൽ ക്ലിനിക്കിനെതിരെ ചികിത്സാ പിഴവ് പരാതി

നിരവധി വിദ്യാര്‍ഥികളാണ് പരിമിതമായ സൗകര്യങ്ങളില്‍ ഹോസ്റ്റലില്‍ കഴിയുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ ഒരു മുറിയില്‍ തന്നെ നിരവധി പേരാണ് കഴിയുന്നത്. സ്ഥലപരിമിതി കാരണം തിങ്ങിനിറഞ്ഞുള്ള താമസം. അതിനൊപ്പം പാമ്പിന്റെയും എലിയുടെയും ശല്യവും. ഹോസ്റ്റല്‍ മുറികളിലെ സ്ഥലപരിമിതി കാരണം പഠിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സൗകര്യങ്ങള്‍ കുറഞ്ഞതോടെ അമിത വാടക നല്‍കി പുറത്തു താമസിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍

എട്ട് മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത പുതിയ ഹോസ്റ്റല്‍ കെട്ടിടം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഫര്‍ണിച്ചറുകള്‍ ഇല്ലാത്തത് കാരണമാണ് ഹോസ്റ്റല്‍ തുറന്നുനല്‍കാത്തത് എന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ കെട്ടിടം സജ്ജമായിട്ടും താമസിക്കാന്‍ തുറന്ന് നല്‍കാത്തതില്‍ കടുത്ത് പ്രതിഷേധത്തിലാണ് വിദ്യാര്‍ഥികള്‍.

പ്രശ്‌നത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.