ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഗർഭിണി മരിച്ച സംഭവം; അപകട കാരണം ഷോർട് സർക്യൂട്ടല്ല

വയറുകൾക്കും പെട്രോൾ ടാങ്കിനും കേടുപാടുകൾ ഇല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
Pregnant woman dies after car catches fire; short circuit not the cause of the accident
കാറിന് തീപ്പിടിച്ച് ഗർഭിണി മരിച്ച സംഭവം; അപകട കാരണം ഷോർട് സർക്യൂട്ടല്ല
Published on
Updated on

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിലെ അപകടകാരണം ഷോർട് സർക്യൂട്ടല്ലെന്ന് വിവരം. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വയറുകൾക്കും പെട്രോൾ ടാങ്കിനും കേടുപാടുകൾ ഇല്ല.പിന്നെ എങ്ങനെയാണ് അപകടം ഉണ്ടായതെന്നാണ് അന്വേഷിക്കുന്നത്.

അപകടകാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. കാറിൻ്റെ പിൻഭാഗത്ത് തീപിടിച്ചതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സാധാരണ കാറിൻ്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടാവാറുള്ളത്. പിന്നെ എങ്ങനെയാണ് കാറിൻ്റെ പിൻഭാഗത്ത് അപകടം ഉണ്ടായതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

Pregnant woman dies after car catches fire; short circuit not the cause of the accident
കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; കൂടുതൽ അന്വേഷണവുമായി പൊലീസ്

ഗർഭിണിയായ സോന കാറിൻ്റെ പിൻഭാഗത്തെ സീറ്റിലാണ് ഉണ്ടായിരുന്നത്. തീപിടിത്തം ഉണ്ടായപ്പോൾ തന്നെ ആദ്യം പൊള്ളലേറ്റത് സോനയ്ക്കാണ്. ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ഭർത്താവ് റിജിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 9.15 ഓടെ ആശുപത്രിയിൽ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.

ചെറുവണ്ണൂർ തെയ്യപ്പുറത്തു താഴെ റോഡിൽ വച്ചാണ് അപകടമുണ്ടായത്. പിൻ സീറ്റിൽ കിടക്കുകയായിരുന്നു സോന. പിൻ സീറ്റിൻ്റെ ഭാഗത്തുനിന്നാണ് തീ പൊട്ടിത്തറിയോടെ മുന്നിലേക്ക് പടർന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിൻ്റെ എൻജിൻ ഭാഗത്ത് കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല.

Pregnant woman dies after car catches fire; short circuit not the cause of the accident
രണ്ടാം മന്ത്രിസ്ഥാനമെന്ന നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം; ഇല്ലെങ്കിൽ സുപ്രധാന വകുപ്പ് നൽകണമെന്ന് ആവശ്യം
News Malayalam 24x7
newsmalayalam.com