കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് ശങ്കരദാസിനെ റിമാൻഡ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ശശിധരനും പ്രോസിക്യൂട്ടറുംകൊല്ലം വിജിലൻസ് ജഡ്‌ജും ആശുപത്രിയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തിയ പ്രത്യേക അന്വേഷണസംഘം ശങ്കരദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗം ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നത് ഇങ്ങനെയാണോ എന്നായിരുന്നു ജഡ്ജി എ. ബദറുദ്ദീൻ്റെ വിമർശനം.
ശങ്കരദാസ് അബോധാവസ്ഥയിൽ കിടക്കുകയാണെന്നായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ശങ്കര ദാസിൻ്റെ ആശുപത്രി കിടക്കയിലുള്ള ചിത്രങ്ങളും അഭിഭാഷകൻ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. പിന്നാലെയാണ്അന്വേഷണസംഘം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.