"മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം, തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്"; നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനെതിരെ കെ.പി. ശശികല

നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനെതിരെ ശശികല ടീച്ചർ.
K.P. Sasikala speaks against the families of those who died in the Nedumbassery vehicle accident
നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനെതിരെ കെ.പി. ശശികല
Published on: 
Updated on: 

പാലക്കാട്: നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ മരിച്ച ഗോപികയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളെച്ചൊല്ലി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും പെൺകുട്ടിയുടെ കുടുംബവും നേർക്കുനേർ. അപകടത്തിൽ മരിച്ച പെൺകുട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ വാർത്താസമ്മേളനം നടത്തിയ കുടുംബത്തിനെതിരെ കെ.പി. ശശികല രംഗത്തെത്തി.

തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്. സർവ്വമംഗളാനീ ഭവന്തു എന്ന് ശശികല പറഞ്ഞു. ഗോപിക മരിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള അപവാദ പ്രചരണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നിൽ കാറോടിച്ച പ്രതിയുടെ കുടുംബമാണെന്ന് ചൂണ്ടിക്കാട്ടി ഗോപികയുടെ പിതാവും കുടുംബവും വാർത്താസമ്മേളനം നടത്തിയിരുന്നു.

K.P. Sasikala speaks against the families of those who died in the Nedumbassery vehicle accident
"അപകടം നടന്നത് ഇൻ്റർനാഷണൽ എയർപോർട്ടിനടുത്താണ്, ഈ പ്രശ്നം ആരും സീരിയസായിട്ട് എടുത്തില്ല"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു ദൃക്സാക്ഷി

മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണമെന്നും രാത്രി പകലാക്കാമെന്നും നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെയെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് തനിക്കെന്നും, ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയതെന്നും അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ എന്നും ശശികല തിരിച്ചടിച്ചു

തന്നെ ഫോണിൽ വിളിച്ച് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശശികല ഭീഷണിപ്പെടുത്തിയതായി ഗോപികയുടെ അച്ഛൻ്റെ സഹോദരൻ എം.ആർ അനിൽകുമാർ ഫേയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ശശികലയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും, അത് വ്യാജമാണെങ്കിൽ അത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കാനായി അവർ ആദ്യം ഡിജിപിക്ക് പരാതി നൽകി പ്രസ്താവന പരസ്യമായി നിഷേധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

K.P. Sasikala speaks against the families of those who died in the Nedumbassery vehicle accident
സിഎംആർഎൽ-എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തിര സ്റ്റേ ഇല്ല, പിണറായി വിജയൻ്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ
News Malayalam 24x7
newsmalayalam.com