"അപകടം നടന്നത് ഇൻ്റർനാഷണൽ എയർപോർട്ടിനടുത്താണ്, ഈ പ്രശ്നം ആരും സീരിയസായിട്ട് എടുത്തില്ല"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു ദൃക്സാക്ഷി

വിമാനത്താവളത്തിന് അടുത്തായിട്ടും ഇതാണ് സ്ഥിതിയെന്നത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും ഈ സാഹചര്യത്തിന് സിയാൽ അധികൃതർ ഉത്തരവാദികളാണെന്നും ഖൈസ് മുഹമ്മദ് പറഞ്ഞു.
"അപകടം നടന്നത് ഇൻ്റർനാഷണൽ എയർപോർട്ടിനടുത്താണ്, ഈ പ്രശ്നം ആരും സീരിയസായിട്ട് എടുത്തില്ല"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു ദൃക്സാക്ഷി
Published on: 
Updated on: 

നെടുമ്പാശ്ശേരി: ഏറെ പ്രമാദമായ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിന് ശേഷം നടന്ന ആരോഗ്യരംഗത്തെ വീഴ്ചകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ഒരു ദൃക്സാക്ഷി. അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള റോഡിൽ വാഹനാപകടം നടന്നിട്ടും ആംബുലൻസുകൾ വരാൻ ഏറെ സമയമെടുത്തെന്ന് ഖൈസ് മുഹമ്മദ് ആസാദ് എന്ന ദൃക്സാക്ഷി ആരോപിച്ചു. വിമാനത്താവളത്തിന് അടുത്തായിട്ടും ഇതാണ് സ്ഥിതിയെന്നത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും ഈ സാഹചര്യത്തിന് സിയാൽ അധികൃതരും സർക്കാരും ഉത്തരവാദികളാണെന്നും ഖൈസ് മുഹമ്മദ് വിമർശിച്ചു. യുവാവ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പുറമെ ഈ വീഴ്ചകളും ചർച്ചയാകണമെന്നും യുവാവ് ചൂണ്ടിക്കാട്ടി.

"അപകടം നടന്ന് കുറേ കഴിഞ്ഞ് രാത്രി 1.50ന് ഞങ്ങൾ പരിശോധിച്ചപ്പോൾ പരിക്കേറ്റ് റോഡിൽ കിടന്ന രണ്ടാമത്തെ കുട്ടിക്ക് പൾസ് ഉണ്ടായിരുന്നു. 15 മിനിറ്റോളം സമയം രണ്ടാമത്തെ കുട്ടിക്ക് പൾസ് ഉണ്ടായിരുന്നു. പിന്നേയും 25-30 മിനിറ്റ് കഴിഞ്ഞാണ് ആദ്യത്തെ ആംബുലൻസ് വന്നത്. വന്ന മിനി ആംബുലൻസിൽ ഒരാൾ മാത്രമേ കയറുകയുള്ളൂ. പിന്നേയും 30 മിനിറ്റെടുത്തു രണ്ടാമത്തെ ആംബുലൻസ് വരാൻ. അവസാനത്തെ ചേച്ചിയുടെ ബോഡി എടുക്കാൻ പിന്നേയും 45 മിനിറ്റ് വേണ്ടി വന്നു," ഖൈസ് മുഹമ്മദ് നിരാശയോടെ പറഞ്ഞു.

"അപകടം നടന്നത് ഇൻ്റർനാഷണൽ എയർപോർട്ടിനടുത്താണ്, ഈ പ്രശ്നം ആരും സീരിയസായിട്ട് എടുത്തില്ല"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു ദൃക്സാക്ഷി
സിഎംആർഎൽ-എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തിര സ്റ്റേ ഇല്ല, പിണറായി വിജയൻ്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ

ബന്ധപ്പെട്ട അധികാരികളിലേക്ക് ഈ വീഡിയോ എത്തിക്കണമെന്നും ഈ പ്രശ്നം അധികാരികൾ ശ്രദ്ധിക്കണമെന്നും യുവാവ് ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. ഏറെ അപകടകരമായ റോഡാണ് അവിടെയുള്ളത്. എയർപോർട്ട് റോഡിൽ എന്ത് കൊണ്ടാണ് ആംബുലൻസുകൾ അസൈൻ ചെയ്യാത്തതെന്നും ഖൈസ് മുഹമ്മദ് ചോദിച്ചു. വീഡിയോ കാണാം...

"അപകടം നടന്നത് ഇൻ്റർനാഷണൽ എയർപോർട്ടിനടുത്താണ്, ഈ പ്രശ്നം ആരും സീരിയസായിട്ട് എടുത്തില്ല"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു ദൃക്സാക്ഷി
മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ്, ലഹരി ഉപയോഗിച്ചതായി പരാമർശമില്ല... നെടുമ്പാശേരി അപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിൻ്റെ എഫ്ഐആർ
News Malayalam 24x7
newsmalayalam.com