68,000 രൂപ വൈദ്യുതി കുടിശ്ശിക; തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററും ഹോസ്റ്റലും പൂട്ടിയത് 50ഓളം വിദ്യാർഥികളുടെ പഠനത്തെയാണ് ബാധിച്ചിരിക്കുന്നത്
Kottayam Thalayolaparamb nursing center  KSEB
നഴ്സിങ് സെന്റർ അധികൃതരുടെ നടപടിക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിSource: News Malayalam 24x7
Published on

കോട്ടയം തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററും ഹോസ്റ്റലും പൂട്ടി. വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങി. 68,000 രൂപയോളമാണ് വൈദ്യുതി കുടിശിക.

ഈ മാസം 24 നാണ് തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. 68,000ത്തോളം രൂപ കുടിശിക വന്നതിനെ തുടർന്നാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്. ഇതോടെ ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സിങ് സെന്ററും സമീപത്തെ ഹോസ്റ്റലും പൂട്ടി. വിദ്യാർഥികളെ വീട്ടിലേക്ക് പറഞ്ഞയച്ചു. നഴ്സിങ് സെന്റർ അധികൃതരുടെ നടപടിക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തി.

Kottayam Thalayolaparamb nursing center  KSEB
IMPACT | വീട് ജപ്തി ചെയ്ത കുടുംബത്തിന് താങ്ങായി എംജിഎം ഹയർ സെക്കൻഡറി സ്കൂൾ; അനിയൻകുഞ്ഞിനും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

വൈദ്യുതി ചാർജ് കുടിശിക വരാൻ കാരണം ഫണ്ട്‌ ലഭിക്കാത്തതാണെന്നാണ് സെന്റർ അധികൃതരുടെ പ്രതികരണം. നഴ്സിങ് സെന്റർ പൂട്ടിയത് 50ഓളം വിദ്യാർഥികളുടെ പഠനത്തെയാണ് ബാധിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com