സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിൽ നടപടി; കെഎസ്ഇബി സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ

മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതോടെ ജനറേറ്റർ എത്തിച്ച ശേഷമാണ് ചടങ്ങ് പുനഃരാരംഭിച്ചത്
സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിൽ നടപടി; കെഎസ്ഇബി സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ
Published on: 
Updated on: 

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെഎസ്ഇബി സെക്ഷൻ സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ. സതീഷ് ബാബു പി.വിക്കെതിരെയാണ് നടപടി. എക്സിക്യൂട്ടീവ് എൻജിനീയറാണ് നടപടി സ്വീകരിച്ചത്.

അതേസമയം, സെക്ഷൻ സബ് എഞ്ചിനീയർക്കെതിരായ നടപടിയിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർ‌ന്നു. മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട്‌ ധന സഹായ വിതരണ പരിപാടി ഇന്ന് രാവിലെയാണ് നടന്നത്. ഈ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതോടെ ജനറേറ്റർ എത്തിച്ച ശേഷമാണ് ചടങ്ങ് പുനഃരാരംഭിച്ചത്.

സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിൽ നടപടി; കെഎസ്ഇബി സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ
''മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിയുണ്ടെങ്കില്‍ നീക്കണം, ചില എംപിമാര്‍ മന്ത്രിയാകാന്‍ നടക്കുന്നു''; വിമര്‍ശിച്ച് ജി. സുധാകരന്‍

പ്രദേശത്തെ അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി ലൈൻ ഓഫ് ചെയ്തതാണ് വൈദ്യുതി മുടങ്ങാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. മന്ത്രിയുടെ പരിപാടി നടക്കുന്ന വിവരം അറിയാതെയാണ് അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു.

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നായിരുന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തിന്റെ പലയിടത്തും സർക്കാർ പരിപാടികൾ അലങ്കോലമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംഭവത്തിൽ അന്വേഷണം വേണമെന്നുമാണ് ടി.ഒ. മോഹനൻ എംഎൽഎ ചൂണ്ടിക്കാട്ടിയത്.

മുൻപ് സമാന സംഭവമുണ്ടായത് 2026 സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു. മന്ത്രി സണ്ണി ജോസഫ് പ്രസംഗിച്ചുകൊണ്ടിരിക്കെ വൈദ്യുതി മുടങ്ങിയതോടെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളും പരിഹാസവും ഉയർന്നിരുന്നു.