കോഴിക്കോട്: മാവൂർ റോഡിൽ ബൈക്ക് യാത്രക്കാരനെ കെഎസ്ആർടിസി ഡ്രൈവർ മർദിച്ചെന്ന് പരാതി. അശ്വിൻ എന്ന യുവാവിനാണ് മർദനമേറ്റത്. ബസിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് അശ്വിൻ്റെ ബൈക്ക് ഇടിച്ചിട്ടാണ് കെഎസ്ആർടിസി ബസ് അകത്തേക്ക് എടുത്തതതാണ് പ്രശ്നങ്ങളുടെ തുടക്കം.
തന്റെ ബൈക്ക് ഇടിച്ചിട്ടത് ചോദ്യം ചെയ്യാൻ അശ്വിൻ ബസ് സ്റ്റേഷനുള്ളിലെത്തി. ഇതിൽ പ്രകോപിതനായ ഡ്രൈവർ അശ്വിനോട് കയർക്കുകയും പിറകെ മർദ്ദിക്കുകയുമായിരുന്നു. മറ്റ് ജീവനക്കാർ ഇടപെട്ട് ഡ്രൈവറെ പിടിച്ച് മാറ്റി. തുടർന്നാണ് അശ്വിൻ പരാതി നൽകിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.