വിദ്യാർഥിനികളെ പാതിവഴിയിൽ ഇറക്കി വിട്ടു; കെഎസ്ആർടിസി സർവീസ് സർവീസ് പൂർത്തിയാക്കിയില്ലെന്ന് പരാതി

കേരളത്തിന് പുറത്തേക്ക് സർവീസ് നടത്താൻ ബസിന് പെർമിറ്റില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അറിയിക്കുകയായിരുന്നു.
വിദ്യാർഥിനികളെ പാതിവഴിയിൽ ഇറക്കി വിട്ടു;  കെഎസ്ആർടിസി സർവീസ്  സർവീസ് പൂർത്തിയാക്കിയില്ലെന്ന് പരാതി
Published on: 
Updated on: 

പാലക്കാട്: കെഎസ്ആർടിസി സർവീസ് പൂർത്തിയാക്കാതെ വിദ്യാർത്ഥിയെ പാതി വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. കോയമ്പത്തൂരിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത വിദ്യാർഥിനികളെ മണ്ണാർക്കാട് ഇറക്കി വിട്ടെന്ന് പരാതിയിൽ പറയുന്നു. കേരളത്തിന് പുറത്തേക്ക് സർവീസ് നടത്താൻ ബസിന് പെർമിറ്റില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അറിയിക്കുകയായിരുന്നു.

വിദ്യാർഥിനികളെ പാതിവഴിയിൽ ഇറക്കി വിട്ടു;  കെഎസ്ആർടിസി സർവീസ്  സർവീസ് പൂർത്തിയാക്കിയില്ലെന്ന് പരാതി
കൊല്ലത്ത് ചീട്ട് കളിയെച്ചൊല്ലി തർക്കം; വീട് കയറി സ്ത്രീകളെ അടക്കം ആക്രമിച്ചു

കാസർഗോഡ് നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട സൂപ്പർ ഡീലക്സ് എയർ ബസിലാണ് സംഭവം. ബസ്സിൽ വിദ്യാർഥികൾ ഉൾപ്പെടെ 24 പേരുണ്ടായിരുന്നു.കോഴിക്കോട് നിന്ന് ബസിൽ കയറിയ തൊട്ടിൽപ്പാലം സ്വദേശിനി അസിന, വടകര സ്വദേശിനി അശ്വിനി കൃഷ്ണ എന്നിവർ പരാതിയുമായി മുന്നോട്ട് വന്നത്. പത്താം തീയതി പുലർച്ചെയാണ് ബസ് മണ്ണാർക്കാട് യാത്ര അവസാനിപ്പിച്ചത്.