

കൊച്ചി : തങ്ങളുടെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവറെ അയപ്പ ഭക്തര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തൃശൂര്‍ സ്വദേശികളായ രഞ്ജിത്ത്, ലാല്‍ കൃഷ്ണദാസ്, ജിഷ്ണു, ജിതിന്‍, അനന്തു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മരട് പൊലീസ് കേസെടുത്തത്.
ഇന്നലെയാണ് എറണാകുളം മരടിന് സമീപത്ത് വെച്ച് ദേശീയപാതയില്‍ കേസിനാസ്പദമായ സംഭവമുണ്ടായത്.