'പ്രിയദർശിനി' വിനയായാേ? കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി

താൽക്കാലിക ജീവനക്കാർക്കുള്ള ശമ്പളമാണ് മുടങ്ങിയത്.
'പ്രിയദർശിനി' വിനയായാേ? കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി
Published on
Updated on

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 4,000 ത്തോളം ജീവനക്കാർക്ക് ശമ്പളം മുടങ്ങി. താൽക്കാലിക ജീവനക്കാർക്കുള്ള ശമ്പളമാണ് മുടങ്ങിയത്. ഒരു മാസമായി കണ്ടക്ടർമാർ, ഡ്രൈവർമാർ, മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവർക്കുള്ള ശമ്പളം ലഭിച്ചിട്ടില്ല. താൽക്കാലിക ജീവനക്കാരാണ് സ്ഥിരം ജീവനക്കാർ അവധിയാകുമ്പോൾ മറ്റ് സർവീസുകൾ മുടങ്ങാതെ നടത്തുന്നത്. സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതി വന്നേതാടെയാണ് ശമ്പളം മുടങ്ങുന്നതെന്ന അക്ഷേപവും ഉയരുന്നുണ്ട്.

'പ്രിയദർശിനി' വിനയായാേ? കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി
പൂജ നടത്തി ജീവനക്കാരൻ; കേന്ദ്ര കേരള സർവകലാശാലയിൽ വിവാദം

ജീവനക്കാര്‍ കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയ ശേഷം മാത്രമേ താന്‍ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഡിപ്പോയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. ശമ്പളം മുടങ്ങിയതോടെ മന്ത്രിയുടെ പ്രതികരണവും ചർച്ചാ വിഷയമായിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com