ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിൽ ഉണ്ടായിരുന്ന 28 പേർക്ക് പരിക്കേറ്റു. ഇതിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആണ് അപകടമുണ്ടായത്. ചേർത്തല നാഷണൽ ഹൈവേ നിർമാണം നടക്കുന്ന സ്ഥലത്തേക്ക് ബസ് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് നിർമാണം നടക്കുന്ന പാലത്തിലേക്ക് ഇടിച്ചു കയറുക ആയിരുന്നു.