"വീണ ജോർജിനെതിരെ കേസെടുത്ത് അന്വേഷിക്കണം", ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു; കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടണോ എന്ന് മുരളീധരൻ്റെ പരിഹാസം

കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് പരാതി നൽകിയത്
"വീണ ജോർജിനെതിരെ കേസെടുത്ത് അന്വേഷിക്കണം", ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു; കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടണോ എന്ന്   മുരളീധരൻ്റെ പരിഹാസം
Published on: 
Updated on: 

തിരുവനന്തപുരം: ‌മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ മൊഴിമാറ്റിയതിന് പിന്നാലെ പരാതിയുമായി കെഎസ്‌യു. വീണാ ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്കാണ് പരാതി നൽകിയത്. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് പരാതി നൽകിയത്. വ്യാജ ആരോപണം ഉന്നയിച്ച മന്ത്രി പൊതു സമൂഹത്തെ കബളിപ്പിച്ചു. മന്ത്രി വ്യാജ മൊഴി കൊടുക്കുകയും ഗൺമാനെ അതിനെ പ്രേരിപ്പിക്കുകയും ചെയ്തു. വീണ ജോർജിനെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

സംഭവത്തിൽ മന്ത്രി കെ. മുരളീധരനും പ്രതികരിച്ചു. ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് മന്ത്രിയുടെ പരിഹാസം. "ഗൺമാന്റെ മൊഴി കണ്ടില്ലേ. മന്ത്രി പറഞ്ഞിട്ടാണ് എല്ലാം പറഞ്ഞതെന്നാണ് ഗണ്മാൻ പറയുന്നത്. രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്ന് മന്ത്രിയാകുമ്പോൾ സംഭവിക്കുന്ന കുഴപ്പങ്ങൾ ആണിത്. ഇപ്പോൾ പാവം ഗൺമാൻ കേസിൽ പ്രതിയായി", കെ. മുരളീധരൻ്റെ വാക്കുകൾ.

വീണയെ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടാണെന്നുമാണ്  ഗണ്‍മാന്‍ അഭിലാഷിന്റെ മൊഴി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നൽകിയത്. വീണ ജോർജ് നിർദേശിച്ച പ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് എസ്ഐടിയോട് പറഞ്ഞു.

"വീണ ജോർജിനെതിരെ കേസെടുത്ത് അന്വേഷിക്കണം", ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു; കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടണോ എന്ന്   മുരളീധരൻ്റെ പരിഹാസം
"കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് കണ്ടിട്ടില്ല, മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്"; മൊഴി മാറ്റി ഗൺമാൻ

കേസിൽ അഭിലാഷിൻ്റെ മൊഴിയായിരുന്നു നിർണായകമായത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തി കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തത്. പ്രവർത്തകരായ എം.സി. അതുൽ, വി.വി. അക്ഷയ് എന്നിവരുൾപ്പെടെ നാലുപേർ തങ്ങളെ ആയുധങ്ങളുമായി വന്ന് ആക്രമിച്ചെന്നായിരുന്നു ഗൺമാൻ അഭിലാഷിന്റെ ആദ്യത്തെ മൊഴി. ആദ്യം വ്യാജമൊഴി നൽകിയതിനും പിന്നീട് മൊഴി തിരുത്തി പറഞ്ഞതിനും ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അഭിലാഷിനെതിരെ നടപടിയെടുക്കാൻ എസ്ഐടി ഒരുങ്ങുകയാണ്. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്ഐടി റിപ്പോർട്ട് നൽകും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുകയെന്നാണ് വിവരം.

News Malayalam 24x7
newsmalayalam.com