"കൊടിക്കുന്നിൽ സുരേഷ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം"; രൂക്ഷ വിമർശനവുമായി കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ്

"പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കോ ജനങ്ങൾക്കോ ആവശ്യമില്ല"
അൻവർ സുൽഫിക്കർ, കൊടിക്കുന്നിൽ സുരേഷ്
അൻവർ സുൽഫിക്കർ, കൊടിക്കുന്നിൽ സുരേഷ് Source: facebook
Published on
Updated on

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍. ദേശീയ നേതാവ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്നാണ് അന്‍വറിന്റെ ആരോപണം. സംസ്ഥാനമാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെപോയതിന് കാരണം കൊടിക്കുന്നില്‍ സുരേഷ് എംപിയാണെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു. അതേസമയം കൊടിക്കുന്നിലിനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു.

കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ട്ടപെട്ട സകല ചെറുപ്പക്കാരെയും കൊടിക്കുന്നിൽ സുരേഷ് ഇല്ലാതാക്കിയെന്ന് കെഎസ്‌യു നേതാവ് വിമർശിക്കുന്നു. ഇഷ്ടമില്ലാത്തവരെ തെരഞ്ഞുപിടിച്ചു തോൽപ്പിക്കുകയാണ്. പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കോ ജനങ്ങൾക്കോ ആവശ്യമില്ല. ഈ ദേശീയ നേതാവിനെയും പിഎയെ യെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തെരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളൂ എന്നും അന്‍വര്‍ സുല്‍ഫിക്കറിൻ്റെ പോസ്റ്റിൽ വിമർശനം.

അൻവർ സുൽഫിക്കർ, കൊടിക്കുന്നിൽ സുരേഷ്
"പോറ്റിയെ... കേറ്റിയേ...സ്വർണം ചെമ്പായ് മാറ്റിയേ..."; സർക്കാരിനെതിരെ പാരഡി ഗാനവുമായി പി.സി. വിഷ്ണുനാഥ്

വിമർശനത്തിന് പിന്നാലെ കെഎസ്‌യു നേതാവിന് മുന്നറിയിപ്പുമായി എംഎൽഎ പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. കൊടിക്കുന്നിലിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും, ഉത്തരവാദിത്ത സ്ഥാനത്തിരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

അൻവർ സുൽഫിക്കർ, കൊടിക്കുന്നിൽ സുരേഷ്
ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്താനൊന്നും ഞാന്‍ ഇല്ല; തിരുവനന്തപുരത്ത് സിപിഐഎമ്മിനേറ്റ പരാജയമാണ്: രമേശ് ചെന്നിത്തല

അൻവർ സുല്‍ഫിക്കറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളം മുഴുവൻ യു.ഡി.ഫ് തരംഗം...

കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേൽക്കയ്...

കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ UDF തകർച്ച സമ്പൂർണം..

എന്തായിരിക്കും കാരണം.. ആലോചിച്ചു തല പുകയ്ക്കാൻ ഒന്നും നിക്കണ്ട..

ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളും...

തങ്ങൾക്കു താല്പര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങൾ ആയി ഇവർ നടപ്പാക്കുന്ന നയം ആണ്.. മാവേലിക്കര ലോകസഭയിൽ ഞാൻ അല്ലാതെ ആരും വേണ്ട..

കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ട്ടപെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കി.. നിലവിൽ ഉള്ളവർ പാർട്ടിയോടുള്ള കൂറ് കൊണ്ട് തുടരുന്നു എന്ന് മാത്രം.. ജില്ലയിൽ കൊല്ലം കോർപറേഷൻ ഭരണം ചരിത്രം സൃഷ്ടിച്ചു.

കൈയിലിരുന്ന കൊല്ലം ജില്ല പഞ്ചായത്ത് കലയപുരം ഡിവിഷൻ സീറ്റ് പോലും ദേശീയ നേതാവിന്റെ സ്വാർത്ഥത കാരണം നഷ്ടപ്പെട്ടു....

പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കൊ ജനങ്ങൾക്കോ ആവശ്യമില്ല..

ഈ ദേശീയ നേതാവിനെയും പി.എ യെ യെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തിരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളൂ..

സി.പി.എം നെ സുഖിപ്പിച്ചു ലോകസഭ ജയിക്കും.. പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിക്കും...

ഏറ്റവും ശ്രെദ്ദേയം ദേശീയ നേതാവിന്റെ വാർഡ് പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല

ഗണേഷന്റെ കോട്ടയെന്നു സ്വയം വിശേഷിപ്പിക്കുന്ന പത്തനാപുരത്ത് 8 ഇൽ 6 പഞ്ചായത്തും 2 ബ്ലോക്ക് പഞ്ചായത്തും ജ്യോതികുമാർ ചാമക്കാല പണി എടുത്തു തിരിച്ചു പിടിച്ചു..

പ്രിയപ്പെട്ട നേതൃത്വം കൊട്ടാരക്കരയിൽ ഇടപെടണം.. ഞങ്ങൾക്ക് ഈ പാർട്ടി വേണം.. അത് നിലനിൽക്കണമെങ്കിൽ ഒരു മാറ്റം അത് അനിവാര്യം ആണ്...

ദേശീയ നേതാവും തന്റെ പി.എ യും പാർട്ടിയെ വിറ്റു തുലച്ചു...?

നേതൃത്വമേ കണ്ണു തുറക്കു...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com