കെടിയു ഡീൻ ഡോ. വിനു തോമസിനെ തൽസ്ഥാനത്ത് നിന്നും നീക്കി; നടപടി ഐഎച്ച്ആർഡി തരംതാഴ്ത്തിയതിന് പിറകെ

മാതൃസ്ഥാപനമായ ഐഎച്ച്ആർഡിയിലേയ്ക്ക് വിടുതൽ ചെയ്തുകൊണ്ട് വൈസ് ചാൻസലർ ഡോ. സിസാ തോമസ് ഉത്തരവിട്ടു
കെടിയു ഡീൻ ഡോ. വിനു തോമസിനെ തൽസ്ഥാനത്ത് നിന്നും നീക്കി; നടപടി ഐഎച്ച്ആർഡി തരംതാഴ്ത്തിയതിന് പിറകെ
Published on
Updated on

തിരുവനന്തപുരം: കേരള സാങ്കേതിക സർവ്വകലാശാ ഡീനും പരീക്ഷാ കൺട്രോളറുമായ ഡോ. വിനു തോമസിനെ നിലവിലെ പദവിയിൽ നിന്നും നീക്കി. പ്രൊഫസർ പദവിയിൽ നിന്നും അസോസിയേറ്റ് പ്രൊഫസറായി ഐഎച്ച്ആർഡി തരംതാഴ്ത്തിയതിനെ തുടർന്നാണ് നടപടി. മാതൃസ്ഥാപനമായ ഐഎച്ച്ആർഡിയിലേയ്ക്ക് വിടുതൽ ചെയ്തുകൊണ്ട് വൈസ് ചാൻസലർ ഡോ. സിസാ തോമസ് ഉത്തരവിട്ടു.

കെടിയു ഡീൻ ഡോ. വിനു തോമസിനെ തൽസ്ഥാനത്ത് നിന്നും നീക്കി; നടപടി ഐഎച്ച്ആർഡി തരംതാഴ്ത്തിയതിന് പിറകെ
സർക്കാർ ഭൂമിയിൽ സ്വകാര്യ വ്യക്തിക്ക് കെട്ടിടം; കൊല്ലം സപ്ലൈകോ ഡിപ്പോ മാനേജർക്കെതിരെ അന്വേഷണം, തെളിവുകൾ ന്യൂസ് മലയാളത്തിന്

ഐഎച്ച്ആർഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽ ആയിരിക്കെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡോ. വിനുവിന് പ്രൊഫസർ പദവി നഷ്‌ടപ്പെട്ടത്. പരീക്ഷാ കൺട്രോളറുടെ താൽക്കാലിക ചുമതല അക്കാദമിക് ഡയറക്ടർ ടി.എം. ലിബിഷിന് നൽകി.

കെടിയു ഡീൻ ഡോ. വിനു തോമസിനെ തൽസ്ഥാനത്ത് നിന്നും നീക്കി; നടപടി ഐഎച്ച്ആർഡി തരംതാഴ്ത്തിയതിന് പിറകെ
തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി.വി. അൻവർ; പുതിയ പാർട്ടി രൂപീകരിക്കും

ഡോ. വിനു തോമസിനെ പ്രൊഫസര്‍ പദവിയില്‍ നിന്ന് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ തരംതാഴ്‌ത്തിയിട്ടും സാങ്കേതിക സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറും ഡീനുമായി തുടരുന്നതിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. പുതിയ പരീക്ഷാ കൺട്രോളറെ നിയമിക്കണമെന്ന വിസിയുടെ ആവശ്യം ഉന്നതവിദ്യാഭ്യാസ മന്ത്രി അംഗീകരിച്ചില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com